ക്യൂട്ട് ഡിസൈൻ, 32 ജിബി സ്റ്റോറേജ്, 1,599 രൂപക്ക് പുതിയ ഫീച്ചർഫോണുമായി നോക്കിയ

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (16:31 IST)
ഫീച്ചർഫോണുകൾ അരങ്ങുവാണിരുന്ന കാലത്ത് കിരീടം ചൂടിയ ചക്രവർത്തിയായിരുന്നു നോക്കിയ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സ്മാർട്ട്‌ഫോൻ രംഗത്തേക്ക് നോക്കിയ കാലെടുത്തുവച്ചു എങ്കിലും വാലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. നോക്കിയ 7.2, 6.2 സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചതിന് പിന്നാലെ മികച്ച ഒരു ഫീച്ചർഫോണിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ.
 
നോക്കിയ 110 എന്ന സ്മാർട്ട്‌ഫോണിനെയാണ് ബെർലിനിൽ നടന്ന ഐഎഫ്എ 2019ൽ എച്ച്എംടി ഗ്ലോബൽ അവതരിപ്പിച്ചത്. ഒക്ടോബർ 18 മുതൽ റിടെയിൽ ഷോപ്പുകൾ വഴിയും നോക്കിയ ഡോട്കോം വഴിയും ഫോൺ വിൽപ്പനക്കെത്തും. 1,599 രൂപയാണ് ഇന്ത്യൻ വിപണിയിൽ നോക്കിയ 110യുടെ വില. ഫൺ തീമിൽ ഒരുക്കിയിരിക്കുന്ന ഫീച്ചർഫോണാണ് നോക്കിയ 110. 
 
പഴയ ഫീച്ചർ ഫോൺകാലത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ. എംപി3 മ്യൂസിക് പ്ലെയർ, എഫ്എം റേഡിയോ, സ്നേക്ക് ഗെയിം എന്നി വിനോദ ഉപാധികൾ നോക്കിയ 110യിൽ നൽകിയിട്ടുണ്ട്. മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി എക്സ്‌പാൻഡ് ചെയ്യാനാകും. 1.77 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 800 എംഎഎച്ച് ബാറ്ററി 18.5 ദിവസം വരെ ചർജ് നിൽനിർത്തും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പച്ചക്കൊടി; കേരളം കേന്ദ്ര സര്‍ക്കാരിന് പ്രൊപോസല്‍ സമര്‍പ്പിക്കും

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും

ടെക്‌സ്‌റ്റൈല്‍സ് മുതല്‍ ടെക്‌നോളജി വരെ: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്നത് ഈ മേഖലകള്‍ക്ക്

അടുത്ത ലേഖനം
Show comments