Webdunia - Bharat's app for daily news and videos

Install App

നിങ്ങൾക്ക് ഈ പിഴവ് പറ്റിയോ ?, ഒന്നരമാസം കഴിഞ്ഞാൽ ഫോൺ പേ, ഗൂഗിൾ പേ എന്നിവ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (18:35 IST)
ഇന്ന് ഇന്ത്യയാകമാനം വലിയ രീതിയില്‍ പ്രചാരം ചെയ്തിട്ടുള്ള പെയ്‌മെന്റ് രീതിയാണ് യുപിഐ. ഉപഭോക്താക്കള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാം എന്നാണ് ഇതിന്റെ ആകര്‍ഷണം. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന യുപിഐ വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യുപിഐ പേയ്‌മെന്റുകളെ പറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് എന്‍സിപിഐ.
 
എല്ലാ ബാങ്കുകളും ഫോണ്‍ പേ,ഗൂഗിള്‍ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവര്‍ത്തനരഹിതമായ യുപിഐ ഐഡികള്‍ ക്ലോസ് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷമായി ഇടപാട് നടത്താത്ത ഐഡികള്‍ ബ്ലോക്ക് ചെയ്യാന്‍ എന്‍പിസിഐ എല്ലാ ബാങ്കുകളോടും തേര്‍ഡ് പാര്‍ട്ടി ആപ്പുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 31വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നിങ്ങളുടെ യുപിഐ ഐഡി ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ ഈ തീയ്യതിക്ക് മുന്‍പ് നിങ്ങളുടെ യുപിഐഇ ഐഡി സജീവമാക്കണം. യുപിഐ ഐഡി നിര്‍ജീവമാക്കുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഇമെയില്‍ വഴിയോ സന്ദേശത്തിലൂടെയോ അറിയിപ്പ് നല്‍കും.
 
എന്‍പിസിഐയുടെ മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും മൊബൈല്‍ നമ്പറും പരിശോധിക്കും. ഒരു വര്‍ഷക്കാലമായി ഐഡിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ നടന്നില്ലെങ്കില്‍ അത് ക്ലോസ് ചെയ്യും. ജനുവരി ഒന്ന് മുതല്‍ ഈ ഐഡി ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകള്‍ നടത്താനാകില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

അടുത്ത ലേഖനം
Show comments