Webdunia - Bharat's app for daily news and videos

Install App

സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച് വണ്‍പ്ലസ് 5ടി... കൂടെ സ്റ്റാര്‍ വാറിന്റെ പവറും !

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (15:15 IST)
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലാണ് വണ്‍ പ്ലസ് 5ടി. സാങ്കേതിക വിദ്യയില്‍ നിരവധി മാറ്റങ്ങളുമായാണ് ഈ ഫോണ്‍ വിപണിയിലേക്കെത്തിയത്. ഉപഭോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്‍കുന്നതിനായുള്ള ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറും ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 
 
ആറ് ഇഞ്ച് ഫുള്‍ എച്ച്‌.ഡി ഡിസ്പ്ലേയോട് കൂടിയെത്തുന്ന ഈ ഫോണിന് 18:9 റേഷ്യോയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ ഫോണില്‍ 3300 എം.എ.എച്ച്‌ ബാറ്ററിയും നല്‍കിയിട്ടുണ്ട്. 64ജിബി, 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. 6ജിബി/8ജിബി റാം ആണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.
 
ഏറ്റവും ശക്തിയേറിയ സി.പിയു, സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറുമാണ് ഫോണിലുള്ളത്. ഡ്യുവല്‍ ലെന്‍സ് ക്യാമറ, ഡ്യുവല്‍ എള്‍.ഇ.ഡി ഫ്ലാഷ് എന്നീ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അനൊഡൈസ്ഡ് അലുമിനിയം മെറ്റല്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
 
20 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്‍ ഭാഗത്ത് ഡ്യൂവല്‍ ഫ്ലാഷും കമ്പനി നല്‍കിയിട്ടുണ്ട്. വണ്‍ പ്ലസ് 5ടി പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’ വിപണിയിലേക്കെത്തിയത്. വണ്‍പ്ലസ് ആരാധകരെ സ്റ്റാര്‍ വാര്‍ ഫാന്‍ ആക്കിമാറ്റുന്നതിനായാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
 
സ്റ്റാര്‍ വാര്‍സ് ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമായ ദ ലാസ്റ്റ് ജെദായിയുടെ ട്രെയിലര്‍ വണ്‍പ്ലസ് 5ടി യില്‍ കാണാന്‍ കഴിയും.18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ വണ്‍പ്ലസ് 5ടി ഡിസ്‌പ്ലേ തിയേറ്ററില്‍ കാണുന്ന അനുഭവമാണ് ഏവര്‍ക്കും നല്‍കുക. ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’  ലഭ്യമാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments