Webdunia - Bharat's app for daily news and videos

Install App

വെറും 15,000 രൂപയ്ക്ക് വൺപ്ലസ് സ്മാർട്ട്ഫോൺ, വൺപ്ലസ് നോർഡ് N100 വിപണിയിൽ

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2020 (14:26 IST)
ഇക്കണോമി സ്മാർട്ട്ഫോൺ ക്യാറ്റഗറിയിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി പുറത്തിറക്കി ചൈനീസ് സ്മാർട്ട്ഫൊൺ നിർമ്മാതാക്കളായ വൺപ്ലസ്. നോർഡ് സീരിസിൽ N10. N100 മോഡലുകളെയാണ് വൺപ്ലസ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇതിൽ N100 എന്ന മോഡൽ 15,000 രൂപയ്ക്കുള്ളിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണാണ്. അടുത്തിടെയാണ് വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ നോർഡ് സീരീസിനെ ഈ പുതിയ പതിപ്പുകൾ എപ്പോൾ ഇന്ത്യൻ വിപണിയിലെത്തും എന്നത് വ്യക്തമല്ല 
 

വൺപ്ലസ് നോർഡ് N100 ഫീച്ചറുകൾ

 
6.52 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത് 1600x720 ആണ് പിക്സൽ റെസല്യൂഷൻ. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും ഡിസ്പ്ലേയ്ക്ക് നൽകിയിയ്ക്കുന്നു. 4 ജിബി റാം 64 ജിബി വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 250 ജിബി വരെ എക്സ്റ്റെൻഡ് ചെയ്യാം. 
 
13 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് മെഗാപിക്സൽ വീതമുള്ള മറ്റു രണ്ടു സെൻസറുകൾ എന്നിവ അടങ്ങിയതാണ് റിയർ ക്യാമറ, 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വൽകോമിന്റെ സ്നാപ്ഡ്രാഗൺ 460 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments