ജിപിഎസിന് ബദൽ, ഇസ്രോയുടെ ഗതിനിർണയ സംവിധാനമായ 'നാവിക്കു'മായി ക്വാൽകോമിന്റെ ചീപ്പുകൾ പുറത്ത് !

Webdunia
തിങ്കള്‍, 27 ജനുവരി 2020 (16:45 IST)
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വന്തം ഗതി നിർണ്ണയ സംവിധാനം നാവിക് ഉൾപ്പെടുത്തി സ്മാർട്ട്ഫോൺ രംഗത്തെ ഐക്കോണിക് ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോം ചിപ്പുകൾ പുറത്തിറക്കി. ചിപ്പുകളിൽ നാവിക് സംവിധാനം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇസ്രോയും ക്വാൽകോമും തമ്മിൽ നേരത്തെ കരാറിൽ എത്തിയിരുന്നു. 
 
സ്നാപ്ഡ്രാഗൺ 720 ജി, സ്നാപ്ഡ്രാഗൺ 662, സ്നാപ്ഡ്രാഗൺ 460 എന്നീ ചിപ്പുകളിലാണ് നാവിക് സംവീധാനം ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. നാവിക് ഗതി നിർണയ സംവിധാനം ഉൾപ്പെടുത്തിയ ആദ്യ സ്മാർട്ട്‌ഫോൺ ചീപ്പുകളാണ് ഇവ. ഉയർന്ന പെർഫോമൻസ് നൽകുന്ന ചിപ്പുകളിലാണ് ക്വാൽകോം നാവിക് സംവിധാനവും ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. നാവിക് സംവിധാനമുള്ള ചിപ്പുകൾ സ്മാർട്ട്ഫോണുകളിൽ ഉപയോഗിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രോയും ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്. 
 
ഷവോമിയുമായുള്ള ചർച്ച വിജയകരമാണ് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇസ്രോയുടെ നാവിക് സംവിധാനം ലഭ്യമാക്കുന്ന ആദ്യ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി ഷവോമി മാറും. ഇന്ത്യയുടെ നാവികേഷൻ ഉപഗ്രഹ ശൃംഖലയായ 'ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം' ആണ് നാവിക് എന്ന പേരിൽ അറിയപ്പെടുന്നത്. ഉദ്യോഗസ്ഥർക്കായി പ്രത്യേക റെസ്ട്രിക്ട് സർവീസും, സാധാരണ ഉപയോക്താക്കൾക്കായുള്ള സ്റ്റാൻഡേർഡ് പൊസിഷനിങ് സേവനവും നാവിക് നൽകും. കരയിലും ആകാശത്തും കടലിലുമുള്ള നാവികേഷൻ സാധ്യമാക്കുന്നതാണ് നാവിക്. ഇന്ത്യയിലെ വഴികൾ കൃതമായി മനസിലാക്കാൻ നാവികിന് സാധിക്കും. വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും നാവിക്കിൽ ഉണ്ടായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments