4 ജിബി റാം, 10W ഫാസ്റ്റ് ചാർജിങ്; വില 6,799 രൂപ; റെഡ്മി 9i എത്തി !

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:16 IST)
മികച്ച ഫീച്ചറുകളുമായി മറ്റൊരു എൻട്രി ലെവൽ സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിലെത്തിച്ച് ഷവോമി. റെഡ്മി 9i ആണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. ഈ മാസം 18 മുതൽ ഫ്ലിപ്കാർട്ട് വഴിയും എംഐ ഡോട്കോമിലൂടെയും സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാകും. 4 ജിബി റാം 64 ജിബി, 4 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. 
 
സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വകഭേതത്തിന് 6,799 രൂപയും ഉയർന്ന പതിപ്പിന് 9,299 രൂപയുമാണ് വില, 6.53 ഇഞ്ച് ഐ‌‌പിഎസ് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ളതായിരിയ്ക്കും ഡിസ്പ്ലേ. 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും, 5 എംപി സെൽഫി ക്യാമറയുമായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 
 
മീഡിയാടെക്കിന്റെ ഹീലിയോ ജി25 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments