Webdunia - Bharat's app for daily news and videos

Install App

ആ പാസ്‌വേര്‍ഡുകള്‍ തന്നെയാണോ വീണ്ടും ഉപയോഗിക്കുന്നത് ? അറിഞ്ഞോളൂ... പണി പിറകെയുണ്ട് !

ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിതമാണോ?

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:16 IST)
വാനാക്രൈ, പിയെച്ച എന്നിങ്ങനെയുള്ള റാന്‍സംവെയറുകളില്‍ നിന്നേറ്റ മുട്ടന്‍ പണിയുടെ ആഘാതത്തില്‍ നിന്നും സൈബര്‍ ലോകം ഇതുവരെയും മുക്തമായിട്ടില്ല. 2017ല്‍ ഓരോ പത്തു മിനിറ്റിലും പലതരത്തിലുള്ള സൈബര്‍ ക്രൈമുകളും റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന കണക്കുകള്‍ പറയുന്നത്. 
 
എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ നല്‍കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. പത്ത് മില്യന്‍ പാസ്‌വേര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിട്ടുണ്ട്.
 
പട്ടികയനുസരിച്ച് താഴെ പറയുന്ന 25 പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123,  7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഇത്തരം പാസ്‌വേര്‍ഡുകള്‍ക്കു പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കണമെന്ന മുന്നറിയിപ്പും സൈബര്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments