Webdunia - Bharat's app for daily news and videos

Install App

ഈ ഹോളിക്കാലം കൂടുതല്‍ കളറാക്കാന്‍ തയ്യാറെടുത്ത് സാംസങ്

അഭിറാം മനോഹർ
ചൊവ്വ, 19 മാര്‍ച്ച് 2024 (14:35 IST)
കൊച്ചി:  2024: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ബമ്പര്‍ വാഗ്ദാനങ്ങളും ക്യാഷ് ബാക്കുകളും പ്രഖ്യാപിച്ചു കൊണ്ട് അതിന്റെ എക്സ്‌ക്ലൂസീവ് ഹോളി വില്‍പ്പന ആരംഭിക്കുന്നു. ഗ്യാലക്സി സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ആക്‌സസ്സറികള്‍, വെയറബിളുകള്‍, സാംസങ്  ടിവി, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി സാംസങിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമായിരിക്കും. സാംസങ്.കോം, സാംസങ്  ഷോപ്പ് ആപ്പ്, സാംസങ്  എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ എന്നിവയിലൂടെയുള്ള പര്‍ച്ചേസുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ സ്വന്തമാക്കാം. പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 22.5% വരെ ക്യാഷ് ബാക്കും (25,000 രൂപ വരെ) ലഭിക്കും. 
 
മാര്‍ച്ച് 15-ന് ആരംഭിച്ച് മാര്‍ച്ച് 26 വരെയാണ് ഈ പ്രത്യേക ഹോളി ഓഫറുകള്‍ സാംസങ് വാഗ്ദാനം ചെയ്യുന്നത്. ഗ്യാലക്സി എക്സ് സീരീസിലേയും ഗ്യാലക്സി എ സീരീസിലേയും ഗ്യാലക്സി സെഡ് സീരീസിലെയും തെരെഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ക്കും 60% വരെ ഇളവ് ലഭിക്കും. ഗ്യാലക്സി ബുക്ക്4 360, ഗ്യാലക്സി ബുക്ക്4 പ്രോ, ഗ്യാലക്സി ബുക്ക്4 പ്രോ 360, ഗ്യാലക്സി ബുക്ക്‌ഗോ, ഗ്യാലക്സി ബുക്ക്3 അള്‍ട്രാ, ഗ്യാലക്സി ബുക്ക്3 എന്നിങ്ങനെയുള്ള ഗ്യാലക്സി ലാപ്പ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 45% വരെ ഇളവുകള്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട മോഡലുകളിലെ ഗ്യാലക്സി ടാബ്ലെറ്റുകള്‍, വെയറബിളുകളും ആക്സസ്സറികളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 55% വരെയും ഇളവ് ലഭിക്കും.
 
സാംസങിന്റെ പ്രീമിയം, ലൈഫ് സ്റ്റൈല്‍ മോഡലുകളില്‍പ്പെട്ട ടെലിവിഷനുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15,250 രൂപ വരെയുള്ള അധിക എക്സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ സഹിതം 48% ഇളവ് ലഭിക്കുന്നതാണ്. നിയോ ക്യുഎല്‍ഇഡിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും 50 ഇഞ്ച് സെറിഫ് ടെലിവിഷനുകള്‍ ഉറപ്പായുള്ള പ്രത്യേക സമ്മാനമായി ലഭിക്കും. 
 
ഈ വില്‍പ്പന വേളയില്‍ റഫ്രിജറേറ്ററുകള്‍ പോലുള്ള സാംസങ് ഡിജിറ്റല്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ 49% വരെ ഇളവ് ലഭിക്കുന്നതാണ്. ഒപ്പം, 15125 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. സാംസങ്  വിന്‍ഡ്ഫ്രീ എസിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും 39% വരെ ഇളവ് ലഭിക്കും. കൂടാതെ രണ്ടോ അതില്‍ കൂടുതലോ എസി കള്‍ വാങ്ങുമ്പോള്‍ 5% അധിക ഇളവും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് 1415 രൂപ വരെ മൂല്യമുള്ള സൗജന്യ ഇന്‍സ്റ്റലേഷനും ലഭിക്കുന്നതാണ്. ഈക്കോബബിള്‍ നിരയില്‍പ്പെട്ട ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50% വരെയുള്ള ഇളവിനോടൊപ്പം 15,125 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കുന്നതാണ്. 
 
28 ലിറ്റര്‍ സ്ലിംഫ്രൈ മൈക്രോവേവ്, 38 ലിറ്റര്‍ വൈഫൈ എനേബിള്‍ഡ് ബെസ്പോക് മൈക്രോവേവ് എന്നിങ്ങനെയുള്ള മ്രൈക്രോവേവ് വാങ്ങുമ്പോള്‍ 45% വരെ ഇളവ് ലഭ്യമാകും. സ്മാര്‍ട്ട് മോണിറ്ററുകളും ഗെയിമിങ്ങ് മോണിറ്ററുകളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 59% വരെ ഇളവും, 20% വരെയുള്ള ബാങ്ക് ക്യാഷ് ബാക്കും 3000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. 
 
സാംസങ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിശാലമായ നിരകള്‍ക്ക് നല്‍കുന്ന ഈ മികച്ച ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഹോളി ആഘോഷവേളകള്‍ക്ക് കൂടുതല്‍ നിറം പകരുക മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുവാനുള്ള ഒരു അവസരം കൂടിയാണ് ലഭ്യമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments