Webdunia - Bharat's app for daily news and videos

Install App

മൊബൈല്‍ ഡാറ്റ പെട്ടെന്നു തീരുകയാണോ ? എങ്കില്‍ ഇനി ആ പേടി വേണ്ട !

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം

Webdunia
വ്യാഴം, 19 ജനുവരി 2017 (10:49 IST)
ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കുമുള്ള പരാതിയാണ് ഡാറ്റ ഉപയോഗം കൂടുകയാണെന്ന്. ബ്രൗസിംഗ്, അപ്‌ലോഡിങ്ങ്, ഡൗണ്‍ലോഡിങ്ങ് എന്നിവയ്ക്കാണ് ഡാറ്റ ഉപയോഗം കൂടുന്നത്. മറ്റുള്ള മൊബൈല്‍ ഉപഭോക്താക്കളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളാണ് ഡാറ്റ കൂടുതല്‍ ചിലവാകുന്നത്. ആന്‍ഡ്രോയിഡ് ഡാറ്റ ഉപയോഗം കുറക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണുള്ളതെന്ന് നോക്കാം. 
 
ഒപ്പേറ മാക്‌സ് എന്ന ആപ്പ് നിങ്ങളുടെ മൊബൈല്‍ ഡാറ്റയുമായി കണക്ട് ചെയ്യുകയാണെങ്കില്‍ വളരെകുറച്ച് ഡാറ്റ മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഡാറ്റയും ബാറ്ററിയും സംരക്ഷിക്കുന്നതിനായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത് നല്ലതാണ്.
 
ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ക്രോമാണ് ബ്രൗസറായി ഉപയോഗിക്കുന്നതെങ്കില്‍ ഡാറ്റ ഉപയോഗം കുറക്കുന്നതിനായി മെനു ബട്ടണില്‍ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്ങ്‌സില്‍ പോകുക. അവിടെയുള്ള Advanced> Data saver> Enable എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതുപോലെ ഫോണില്‍ ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യുന്നതും നല്ലതാണ്. അതിനായി Settings> Wireless & Networks> Data Usage> Mobile set data limit> Turn on എന്ന് ചെയ്യുക.
  
ആന്‍ഡ്രോയിഡ് ഫോണിലെ ബാക്ക്ഗ്രൗണ്ട് ഡാറ്റ യൂസേജ് കുറയ്ക്കുന്നതും ഫോണ്‍ ബാറ്ററിയും ഇന്റര്‍നെറ്റ് ഡാറ്റയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അത്തരത്തില്‍ ചെയ്യുന്നതിനായി ആദ്യം Settings> Mobile Networks> Data usage എന്ന് ചെയ്യുക. തുടര്‍ന്ന് വലതു ഭാഗത്ത് മുകളില്‍ ക്ലിക്ക് ചെയ്ത് Restrict background usage എന്നതിലും ക്ലിക്ക് ചെയ്യുക.
 
ക്വാളിറ്റി കൂടിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഡാറ്റ നഷ്ടത്തിനു കാരണമാണ്. അതിനാല്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ റിസൊല്യൂഷന്‍ കുറച്ച ശേഷം ചെയ്യുന്നതാണ് നല്ലത്. അതുപോലെ ഏറ്റവും വലിയ വീഡിയോ സൈറ്റായ യൂട്യൂബില്‍ ഓഫ്‌ലൈന്‍ വീഡിയോകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ സവിശേഷത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

അടുത്ത ലേഖനം
Show comments