Webdunia - Bharat's app for daily news and videos

Install App

പോപ്പ് അപ്പ് ക്യാമറയുമായി വിവോ വി 15 പ്രോ

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (19:44 IST)
പോപ്പ് അപ്പ് ക്യാമറയുമായി വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വി 15പ്രോയെ കമ്പനി അവതരിപ്പിച്ചു. പോപ്പ് ക്യാമറയുമായി എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്നത് തന്നെയാണ് വി 15 പ്രോയുടെ ഏറ്റവും വലിയ സവിശേഷത. ആമസോൺ ഫ്ലിപ്കാർട്ട് വിവോ ഓൻലൈൻ സ്റ്റോർ എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും വിവോയുടെ ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും വി 15 പ്രോ വാങ്ങാനാകും.
 
ഫോനിന്റെ 6 ജിബി റാം 128 സ്റ്റോറേജ് വേരിയന്റിന് 28,990 രൂപയാണ് വില. 6.39ഇഞ്ച് സൂപ്പര്‍ അമോലെഡ് അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് വി 15 പ്രോയിൽ ഒരുക്കിയിരിഒക്കുന്നത്. ഐ ട്രിപ്പിള്‍ റിയര്‍ കാമറ, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനിങ് ടെക്‌നോളജി എന്നിങ്ങനെയുള്ള അത്യാധുനിക സംവിധാനങ്ങളും വി 15 പ്രോയിൽ വിവോ സജ്ജീകരിച്ചിരിക്കുന്നു. 
 
ടോപാസ് ബ്ലൂ, റൂബി റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. എ ഐ 48 മില്യണ്‍ കോഡ് പിക്‌സല്‍ സെന്‍സറോഡുകൂടിയ 32 മെഗാപിക്സൽ പോപ്പ് അപ്പ് സെല്‍ഫി കാമറയാണ് വി 15 പ്രോയെ മറ്റു സ്മർട്ട്ഫോണുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഡ്യൂവല്‍ എന്‍ജിന്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഫോണിൽ ഒരുക്കിയിട്ടുണ്ട്. 3700 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി  ബാക്കപ്പ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments