പിരിച്ചുവിടൽ കഴിഞ്ഞു, ഇനി പുതിയ നിയമനങ്ങൾ: ഇലോൺ മസ്ക്

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2022 (15:58 IST)
ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതോടെ പിരിച്ചുവിടൽ നടപടികൾ പൂർത്തിയായതായി ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ 7,500 ജീവനക്കാരിൽ 3700  ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി മസ്‌ക് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കമ്പനി.
 
എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായാണ് പുതിയ ജീവനക്കാരെ നിയമിക്കുന്നത്. നിലവിൽ ട്വിറ്റർ റിക്രൂട്മെൻ്റിനായി പരസ്യങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം ടെസ്ല ആസ്ഥാനമായ ടെക്സാസിലേക്ക് ട്വിറ്റർ ആസ്ഥാനം മാറ്റുന്നത് പരിഗണനയിലില്ലെന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്ററിനെ ലാഭത്തിലാക്കാൻ സമയപരിധിയില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതിയെന്ന നിലപാടാണ് മസ്ക് സ്വീകരിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

ബംഗാൾ തിരെഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ ഗോദയിലേക്ക് ടെന്നീസ് ഇതിഹാസം, ലിയാണ്ടർ പേസ് ബിജെപിയിലേക്ക്

വിജയ്ക്ക് 625 കോടിയുടെ ആസ്തി, ഭാര്യയ്ക്ക് സ്വന്തമായി 391 പവൻ: സത്യവാങ്മൂലം സമർപ്പിച്ചു

പണപ്പെരുപ്പ നിരക്ക് 50ശതമാനം ഉയര്‍ന്നു; ഇറാനില്‍ ഒരു കിലോ അരിയുടെ വില എത്രയാണെന്നറിയാമോ

പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെൻസസ് 2027 നാളെ മുതൽ, കേരളത്തിലെ ആദ്യഘട്ട സെൻസസ് ജൂണിൽ

അടുത്ത ലേഖനം
Show comments