Webdunia - Bharat's app for daily news and videos

Install App

വാട്ട്സ് ആപ്പ് എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യണം, മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകൻ

Webdunia
ശനി, 23 നവം‌ബര്‍ 2019 (14:50 IST)
സ്മാർട്ട്ഫോണുകളിൽനിന്നും വാട്ട്സ് ആപ്പ് ഉടൻ നീക്കം ചെയ്യണം എന്ന് മുന്നറിയിപ്പ് നൽകി ടെലിഗ്രം സ്ഥാപകൻ പവെൽ ദുരോവ്. വാട്ട്സ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് വാട്ട്സ് ആപ്പ് എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്ന് ദുരോവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
 
വാട്ട്സ് ആപ്പ് വീഡിയോകൾ വഴി മാൽവെയറുകൾ സ്മാർട്ട്ഫോണുകളിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വാട്ട്സ് ആപ്പിനെതിരെ ടെലിഗ്രാം സ്ഥാപകൻ രംഗത്തെത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമായി പ്രചരിക്കുന്നതിൽ പ്രശ്നമുള്ളവരാണ് നിങ്ങൾ എങ്കിൽ വാട്ട്സ് ആപ്പ് എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്നാണ് ദുരോവ് വ്യക്തമാക്കിയിരിക്കുന്നത്.
 
വാട്ട്സ് ആപ്പ് വീഡിയോകൾ വഴി ഗുരുതര മാൽവെയറുകൾ സ്മാർട്ട്‌ഫോണുകളിൽ പ്രവേശിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സ്മാർട്ട്ഫോണുകളിൽ പ്രവേശിക്കുന്ന മാൽവെയറുകൾ ഉപയോക്താക്കളുടെ അനുവാദം കൂടാതെ ഡേറ്റകൾ ചോർത്താം എന്നും അതിനാൽ വാട്ട്സ് ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യണം എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.           

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments