ഇനി സ്റ്റാറ്റസുകൾ ഒരാഴ്ച വരെ കാണാം, വാട്സാപ്പിൽ പുത്തൻ ഫീച്ചർ

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (18:20 IST)
വാട്ട്‌സാപ്പില്‍ സ്റ്റാറ്റസ് ഷെയര്‍ ചെയ്യുന്നത് നമ്മുക്കെല്ലാം ശീലമായ ഒരുക്കാര്യമായിരിക്കും. നിലവില്‍ ഒരു സ്റ്റാറ്റസ് ഇട്ടെങ്കില്‍ 24 മണിക്കൂര്‍ നേരമാണ് അതിന്റെ കാലാവധി. അതായത് 24 മണിക്കൂര്‍ കഴിയുന്നതും സ്റ്റാറ്റസ് നീക്കം ചെയ്യപ്പെടും. അതിനാല്‍ തന്നെ പലരും ഈ സ്റ്റാറ്റസുകള്‍ മിസ് ചെയ്യാറുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം കൊണ്ടുവരാന്‍ വാട്ട്‌സാപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സ്റ്റാറ്റസുകളുടെ കാലാവധി 2 ആഴ്ചയായി നീട്ടാനാണ് വാട്ട്‌സാപ്പ് പദ്ധതി.
 
സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ ഫീച്ചറാണ് കമ്പനി ഒരൂക്കുന്നത്. പരമാവധി രണ്ടാഴ്ചയോളം സ്റ്റാറ്റസുകള്‍ ഇതോടെ നിലനില്‍ക്കും. 24 മണിക്കൂര്‍ നേരത്തീന് പുറമെ 3 ദിവസം,ഒരാഴ്ച എന്നീ ഓപ്ഷനുകളും ഒപ്പം അവതരിപ്പിക്കും. തുടക്കത്തില്‍ ടെസ്റ്റ് സ്റ്റാറ്റസുകള്‍ക്കായിരിക്കും ഈ ഫീച്ചര്‍ കൊണ്ടുവരിക. ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുത്തികൊണ്ടുള്ള സ്റ്റാറ്റസുകള്‍ക്ക് സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments