വാട്ട്സാപ്പിൽ ഇനി ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോൾ ക്ലാരിറ്റി കുറയില്ല, പുതിയ ഫീച്ചർ

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (19:47 IST)
ഒരു വിനോദയാത്രയ്‌ക്കോ മറ്റ് ചടങ്ങുകളിലോ പങ്കെടുത്താല്‍ വാട്ട്‌സാപ്പില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ചിത്രങ്ങളുടെ ക്ലാരിറ്റി നഷ്ടമാകാറുണ്ട്. എളുപ്പത്തില്‍ ചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ കൈമാറ്റം ചെയ്യാമെങ്കിലും ചിത്രങ്ങളുടെ ക്ലാരിറ്റി നഷ്ടമാകും എന്നതിനാല്‍ മറ്റ് ആപ്പുകളെയാണ് ഇത്തരത്തില്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ പലരും ആശ്രയിക്കുന്നത്. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ എച്ച് ഡി ക്വാളിറ്റി ചിത്രങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.
 
പുതിയ ഫീച്ചറിലൂടെ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുന്‍പ് മുകളില്‍ റെസല്യൂഷന്‍ പരിശോധിച്ച് എച്ച് ഡിയാണെന്ന് ഉറപ്പുവരുത്താനാകും. അല്ലാത്തപക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിന്നും റെസല്യൂഷന്‍ എച്ച് ഡി ക്വാളിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയാകും ആപ്പിള്‍ ഡിഫോള്‍ട്ട് ഓപ്ഷനായി ഉണ്ടാകുക. ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇഷ്ടമുള്ള റെസല്യൂഷനില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments