Webdunia - Bharat's app for daily news and videos

Install App

ഷവോമിയുടെ മി 10ണും മി10 പ്രോയും വിപണിയിൽ, സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (15:38 IST)
പുതിയ ഹൈ എൻഡ് ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണുകളായ എംഐ 10നെയും, എംഐ 10 പ്രോയെയും വിപണിയിൽ എത്തിച്ച് ഷവോമി, ചൈനീസ് വിപണിയിലാണ് സ്മാർട്ട്‌ഫോണിനെ ആദ്യം അവതരിപ്പിച്ചിരിയ്ക്കുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യ ഉൾപ്പടെയുള്ള മറ്റു വിപണികളിലേയ്ക്ക് സ്മാർട്ട്ഫോൺ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.  
 
8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മി 10 വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി 256 ജിബി സ്റ്റോറേജ്, 12 ജിബി 512 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് മി 10 പ്രോ വേരിയന്റുകൾ.      
 
ഇരു സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865 പ്രൊസസർ തന്നെയാണ്. 10W റിവേഴ്സ് ചാർജിങ് സൗകര്യത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളിലും 5G സപ്പോർട്ട് ചെയ്യും. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കേർവ്ഡ് അമോലെഡ് ഹോൾപഞ്ച് സ്‌പ്ലേയാണ് ഇരു ഫോണുകളിലും നൽകിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് 5 ന്റെ പ്രൊട്ടക്ഷനോടുകൂടിയതാണ് ഡിസ്പ്ലേ.
 
ക്യാമറയിലും സ്റ്റോറേജിലും, ബാറ്ററി ബാക്കപ്പിലുമാണ് ഇരു സ്മാർട്ട്‌ഫോണുകളിലും വ്യത്യാസം ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിiയർ ക്യാമറകളാണ് മി 10ണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ 123 ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ക്വാഡ് റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ.
 
108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ 10X ഹൈബ്രിഡ് സൂം ലെൻസ്, 12 മെഗാപിക്സൽ 2X ഒപ്റ്റിക്കൽ സൂം ലെൻസ്, 20 മെഗാപിക്സിന്റെ വൈഡ് ആംഗിൾ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറയാണ് മി 10 പ്രോയിൽ നൽകിയിരിയ്ക്കുന്നത്. 50W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 45,00 എംഎഎച്ച് ബാറ്ററിയാണ് മി 10 പ്രോയിൽ ഉള്ളത് 30W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോട് കൂടിയ 4780 എംഎഎച്ച് ബാറ്ററിയാണ് മി 10ൽ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments