സെൽഫി പ്രേമികൾക്ക് ആശ്വാസകരമായി ഷവോമിയുടെ എസ്‌ 2 പുറത്തിറക്കി

ഷവോമിയുടെ പുതിയ ബജറ്റ് സ്‌മാർട്‌ഫോൺ പുറത്തിറക്കി

Webdunia
വ്യാഴം, 10 മെയ് 2018 (18:01 IST)
ബീജിംഗ്: ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്‌മാർട്‌ഫോൺ റെഡ്‌മി എസ്‌ 2 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 999 യുവാനാണ് (ഏകദേശം 10,600 രൂപ) ചൈനയിൽ ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില. പിങ്ക്, ഗ്രേ, സ്വർണം നിറങ്ങളിലാണ് ഫോൺ പുറത്തിറക്കുന്നത്.
 
ഉപയോക്താക്കൾക്ക് പുതുമ നൽകുന്ന കാര്യത്തിൽ ഷവോമി എന്നും മുന്നിൽ തന്നെയാണ്. അതുപോലെ തന്നെ എസ് 2-വിലും സെൽഫി പ്രേമികൾക്ക് ആശ്വാസകരമാകുന്ന ഫീച്ചറുകളാണുള്ളത്. പോർട്രെയ്‌റ്റുകൾക്കായി എഐ പോർട്രെയ്‌‌റ്റ് മോഡും ഒപ്പം എഐ ഫെയ്‌സ് റെക്കഗ്നിഷനും സെൽഫി ക്യാമറയ്‌ക്കുണ്ട്.
 
5.99 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയോടുകൂടി വിപണിയിലെത്തിയ ഫോണിന് 3 ജിബി, 4 ജിബി റാം 32 ജിബി 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെയാണുള്ളത്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് സൗകര്യവുമുണ്ടാകും. 3080 mAh ആണ് ബാറ്ററി കപ്പാസിറ്റി. ക്യാമറയ്‌ക്ക് പിറകിലായി വെർട്ടിക്കലായി ക്രമീകരിച്ചിട്ടുള്ള ഡ്യുവൽ ക്യാമറയാണ്. 12 എം‌പി 5 എംപി സെൻസറുകളാണിതിലുള്ളത്.
 
ഡ്യുവൽ സിം, ബ്ലൂടൂത്ത് വൈഫൈ, ഫിങ്കർപ്രിന്റ് സ്‌കാനർ തുടങ്ങിയവയും ഫോണിലുണ്ട്. അതേസമയം, റെഡ്‌മി എസ്‌ 2 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് എപ്പോഴാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments