പിന്നിൽ സോളാർ പാനൽ, സൗരോർജ്ജത്തിൽ ചാർജ് ചെയ്യാവുന്ന സ്മാർട്ട്‌ഫോണുമായി ഷവോമി !

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (13:19 IST)
സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന സ്മാർട്ട്‌ഫോണിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി. പിന്നിൽ സോളർ പാനൽ ഘടിപ്പിച്ച സ്മാർട്ട്‌ഫോണിനായി ഷവോമി 2018ൽ നൽകിയ അപേക്ഷ ഇന്റ‌ലക്‌ച്വൽ പ്രോപ്പർട്ടി ഓഫീസ് അംഗികരിച്ചതായാണ് ടെക്ക് വെബ്സൈറ്റായ ലെറ്റ്സ്‌ഗോ ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നത്.
 
ഷവോമി പുറത്തിറക്കുന്ന ഏറ്റവും മികച്ഛ സ്മാർട്ട്‌ഫോണായിരിക്കും സോളാർപാനൽ ഘടിപ്പിച്ച പുതിയ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ ഘടനയെകുറിച്ചുള്ള ചില വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നിൽ ഇരട്ട ക്യാമറകൾക്കായി ഇടം ഒരുക്കിയിട്ടുണ്ട് എന്ന് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
പിന്നിൽ ഫിംഗർപ്രിന്റ് സെൻസറിന് ഇടം നൽകിയിട്ടില്ല എന്നതിനാൽ ഇൻസ്‌ക്രീ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. ഡിസ്പ്ലേയിൽ നോച്ചില്ല എന്നു മാത്രമല്ല പോപ്പ് അപ് സെൽഫി ക്യാമറക്കുള്ള ഇടവും നൽകിയിട്ടില്ല. അണ്ടർ സ്ക്രീൻ സെൽഫി ക്യാമറയാകും ഫോണിൽ ഉണ്ടാവുക എന്ന സൂചനയാണ് ഇത് നൽകുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments