Webdunia - Bharat's app for daily news and videos

Install App

എം.എ.ബേബി - മന്ത്രിസഭയുടെ സാംസ്കാരിക മുഖം

Webdunia
ഇടതുപക്ഷത്തിന്‍റെ സാംസ്കാരിക വീഥികളില്‍ നിത്യ സാന്നിധ്യമായ എം.എ.ബേബി നിയമസഭയിലെത്തുന്നത് ഇത് ആദ്യമായാണ്. ആന്‍റണി മന്ത്രിസഭയിലെ പ്രമുഖനും കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസനെ കുണ്ടറയില്‍ മലര്‍ത്തിയടിച്ചാണ് ബേബി നിയമസഭയിലെത്തുന്നത്.

കൊല്ലം ജില്ലയിലെ പ്രാക്കുളം സ്വദേശിയായ ബേബി പരേതനായ മുന്‍ അധ്യാപകന്‍ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ട് മക്കളില്‍ ഇളയവനാണ്. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബേബിക്ക് ബിരുദപഠനം പൂര്‍ത്തിയാക്കാനായില്ല.

കോളജ് ആര്‍ട്സ്ക്ളബ് സെക്രട്ടറിയായിരുന്നു. ഒട്ടേറെ പ്രസംഗ, ഡിബേറ്റ് മത്സരങ്ങളില്‍ സമ്മാനം നേടിയ ബേബി കോഴ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് ആദ്യം അറസ്റ്റ് വരിക്കുന്നത്. അടിയന്തരാവസ്ഥയില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരിക്കെ പ്രതിഷേധ സമരം നടത്തിയതിന് 22 ദിവസം ജയില്‍വാസം അനുഭവിച്ചു.

എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, ദേശീയ പ്രസിഡന്‍റ് ഡി.വൈ.എഫ്.ഐ ദേശീയ ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബേബി സി.പി.എം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാണ്.

1986 ലും 92ലും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. സ്വരലയ കലാ-സാംസ്കാരിക സംഘടനയുടെ സ്ഥാപകന്‍, ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി സ്ഥാപക കണ്‍വീനര്‍, മാനവീയം സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പ്രസംഗിച്ചു.

നോം ചോംസ്കി, നൂറ്റാണ്ടുകളിലൂടെ, ലോക യുവജന പ്രസ്ഥാനം എന്നീ കൃതികളുടെ കര്‍ത്താവാണ്. കൈരളി ടി.വി. പ്രോഗ്രാം പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബെറ്റി ലൂയിസ് ബേബിയാണ് ഭാര്യ. ചലച്ചിത്ര നടനായ അശോക് മകനാണ്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

Show comments