Webdunia - Bharat's app for daily news and videos

Install App

കെ.പി.രാജേന്ദ്രന്‍ - മൂന്നാമൂഴത്തില്‍ മന്ത്രിസ്ഥാനം

Webdunia
1996 ലും 2001ലും ചേര്‍പ്പില്‍ നിന്നും നിയമസഭയിലെത്തിയ കെ.പി.രാജേന്ദ്രന്‍ ഇത്തവണ കൊടുങ്ങല്ലൂരില്‍ നിന്നാണ് സഭയിലെത്തുന്നത്. ചേര്‍പ്പ് നല്‍കാത്ത സൗഭാഗ്യം കൊടുങ്ങല്ലൂര്‍ മന്ത്രിസ്ഥാനമായി രാജേന്ദ്രന് നല്‍കുന്നു. തൊഴിലാളി സമരങ്ങളുടെ ചരിത്രം ഉറങ്ങുന്ന അന്തിക്കാട് സ്വദേശിയായ രാജേന്ദ്രന്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ കെ.പി. പ്രഭാകറിന്‍റെ മകനാണ്.

11- ാം നിയമസഭയില്‍ സി.പി.ഐ സഭാകക്ഷി നേതാവായിരുന്ന രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്പോഴാണ് മന്ത്രിപദവി അദ്ദേഹത്തെ തേടിയെത്തുന്നത്. അന്തിക്കാട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രാജേന്ദ്രന്‍ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നാട്ടിക എസ്.എന്‍.കോളജ്, തൃശൂര്‍ ഗവ.കോളജ്, കേരളവര്‍മ്മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജേന്ദ്രന്‍ എ.ഐ.ടി.യു.സിയിലൂടെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. 91ല്‍ തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് ജനവിധി തേടിയെങ്കിലും വിജയിച്ചില്ല.

നിരവധി ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന രാജേന്ദ്രന്‍ സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ ജര്‍മ്മനി, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് 2003ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 12 ദിവസം നിരാഹാരം അനുഷ്ടിച്ചു.

പ്ളാച്ചിമട കൊക്കകോള വിരുദ്ധ സമരം, കരിമണല്‍ ഖനന വിരുദ്ധ സമരം, ആതിരപ്പള്ളി ജല സംരക്ഷണ സമരം തുടങ്ങി ഒട്ടേറെ ബഹുജന സമരങ്ങളില്‍ മുന്നണിപ്പോരാളിയായി. തൃശൂര്‍ ചേതനാ ട്രസ്റ്റ് കെമിക്കല്‍സില്‍ ക്വാളിറ്റി അഷ്വറന്‍സ് മാനേജരായ അനിയാണ് ഭാര്യ. അഞ്ജന, പാര്‍വ്വതി എന്നിവര്‍ മക്കളാണ്.

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

Show comments