ചുട്ടുപൊള്ളുന്ന കേരളം, ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ജനത; തോമസ് ഐസകിന്റെ കണക്കുകൂട്ടലുകൾ തെറ്റുമോ?

വരൾച്ച അതികഠിനം; വിദഗ്ദ്ധരുടെ ഉപദേശം തോമസ് ഐസക് സ്വീകരിക്കുമോ?

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (14:39 IST)
മാർച്ച് മൂന്ന് ധനമന്ത്രി തോമസ് ഐസകിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ നിറഞ്ഞ ദിവസമാണ്. പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ദിവസം. അത്ഭുതങ്ങൾ ഒന്നും തന്നെ ചെയ്യാൻ ധനമന്ത്രിക്കാകില്ല എന്ന് വ്യക്തമാണ്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുക‌യാണ് വരൾച്ച.
 
വരാനിരിക്കുന്ന കൊടുംവരൾച്ചയെ പ്രതിരോധിക്കേണ്ടതും സർക്കാർ തന്നെ. കേരളം ചുട്ടുപൊള്ളുമ്പോൾ അത് തടയാൻ എന്തെങ്കിലും മാർഗങ്ങൾ കണ്ടെത്തിയേ തീരു. ഇതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വരൾച്ചയെ നേരിടാനുള്ള പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്.
 
മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്ക് പുറമേ കടലിൽ തടയണകൾ സൃഷ്ടിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും അത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണെന്ന വിദഗ്ദ്ധരുടെ ഉപദേശം ധനമന്ത്രി കണക്കിലെടുക്കുമോ എന്നും കണ്ടറിയാം.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments