അടിച്ചുമോനേ മൊബൈല്‍!! പണം നല്‍കി പെട്ടി തുറന്ന അയാള്‍ ഞെട്ടി തരിച്ചു !

അടിച്ച് മോനേ സാംസങ് ജെ ടു ഫോണ്‍ ! എന്നാല്‍ കിട്ടിയതോ ?

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (17:05 IST)
മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് പണം തട്ടി. മലപ്പുറം കാളികാവിലാണ് സംഭവം നടന്നത്. ചോക്കോട് നാല്‍പ്പത് സെന്റ് ആദിവാസി കോളനിയിലെ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. സാംസങ് ജെ ടു ഫോണ്‍ താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുകയാണെന്ന് യുവാവിന് ഫോണിലേക്ക് സന്ദേശം വരികയായിരുന്നു. 
 
എന്നാല്‍  സന്ദേശപ്രകാരം ചൊവ്വാഴ്ച തപാല്‍ അധികൃതര്‍ സമ്മാനപ്പൊതിയുമായി യുവാവിനെ തേടിയെത്തി. സമ്മാനപ്പൊതി ലഭിക്കണമെങ്കില്‍ 3250 രൂപ അടയ്ക്കമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം കടം വാങ്ങി സമ്മാനപ്പൊതി സ്വന്തമാക്കി. എന്നാല്‍ പൊതി തുറന്നതോ യുവാവ് ഞെട്ടി തരിച്ച് പോയി. 50 രൂപ മാത്രം വില വരുന്ന വിഗ്രഹങ്ങളും കുറച്ചു തകിടുകളുമാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്.
 
സമ്മാനപ്പൊതിയില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് വിളിച്ചു. സമ്മാനപ്പൊതി മാറിപ്പോയെന്നും പണം തിരിച്ചുനല്‍കാമെന്നുമായിരുന്നു അവരുടെ മറുപടി. വീണ്ടും ഇതേ നമ്പറിലേക്കു വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. ഫസ്റ്റ് ആധുനിക് ഗിഫ്റ്റ്‌സ് ദില്ലി എന്ന മേല്‍വിലാസത്തില്‍ നിന്നാണ് സമ്മാനപ്പൊതി എത്തിയത്. പൊലീസില്‍ പരാതി ന്‍ല്‍കിയെങ്കിലും കാര്യമില്ലെന്ന് പറഞ്ഞ അവര്‍ യുവാവിനെ തിരിച്ചയച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments