Webdunia - Bharat's app for daily news and videos

Install App

അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കും, അക്രമങ്ങള്‍ ആവർത്തിക്കില്ലെന്ന് യോഗത്തില്‍ ധാരണയായി: മുഖ്യമന്ത്രി

അക്രമങ്ങൾ ആവർത്തിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (12:20 IST)
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലുണ്ടായ രാഷ്ട്രീയ സംഘർഷം ഒരാളുടെ ജീവനെടുത്ത പശ്ചാത്തലത്തിൽ ചേർന്ന സമാധാന യോഗത്തിലാണ് അക്രമം പടരുന്നത് തടയാൻ നേതൃതലത്തിൽ തീരുമാനമായത്. 
 
ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തരത്തിലുള്ള അക്രമസഭവങ്ങളില്‍ നിന്നും അണികള്‍ വിട്ടു നില്‍ക്കണം. തിരുവനന്തപുരത്ത് ഓഗസ്റ്റ് ആറിന് വൈകുന്നേരം സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും  തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
മുഖ്യമന്ത്രിയെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രിയും കോടിയേരിയും കുമ്മനവും മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വിശദീകരിക്കുകയും ചെയ്തു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments