Webdunia - Bharat's app for daily news and videos

Install App

അണിയറയിലെ കൂടിയാലോചനകള്‍ പുറത്താകുന്നു; ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യ കുറിപ്പ് എഴുതിയതില്‍ കെ സുധാകരന് പങ്ക്? പരാതിയുമായി കുടുംബം

ജിഷ്ണു കേസ് സുധാകരന്‍ അട്ടിമറിച്ചു? പരാതിയുമായി ജിഷ്ണുവിന്റെ കുടുംബം

Webdunia
ബുധന്‍, 5 ജൂലൈ 2017 (10:09 IST)
നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണത്തില്‍ കോണ്‍ഗ്രസ് കെ സുധാകരന് പങ്കുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം. നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന്‍ രഹസ്യചര്‍ച്ച നടത്തിയത് വിവാദമാകുന്നതിനിടയിലാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

കൃഷ്ണദാസിനൊപ്പം ചേർന്ന് സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്‍റെ കുടുംബം ആരോപിച്ചു. സുധാകരനെതിരെ കേസെടുക്കണം. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയതിൽ സുധാകരന് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതിനാല്‍ കേസ് ഉടന്‍ സിബി‌ഐക്ക് നല്‍കണമെന്നും കുടുംബം പറയുന്നു.

നെഹ്​റു കോളജിൽ വിദ്യാർഥിക്ക്​ മർദനമേറ്റ കേസിൽ ഒത്തുതീർപ്പ്​ ചർച്ചക്കെത്തിയ കെ സുധാകരനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കഴിഞ്ഞദിവസം രാത്രി തടഞ്ഞുവെച്ചിരുന്നു. പരാതി ഒത്തുതീര്‍പ്പാക്കാനായിരുന്നു സുധാകരന്‍ എത്തിയത്. എന്നാല്‍, ഇതു സംബന്ധിച്ച് യാതോരു സ്ഥിരീകരണവും നല്‍കാന്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയുടെ കുടുംബം തയ്യാറാകുന്നില്ല.

വിദ്യാർഥിയുടെ കുടുംബവുമായി ഒത്തുതീർപ്പ്​ ചർച്ചക്കാണ്​ താനെത്തിയതെന്നും ഇതിൽ എന്താണ്​ പ്രശ്​നമെന്നും സുധാകരൻ മാധ്യമ പ്രവർത്ത​കരോട്​ ആരാഞ്ഞു

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയില്‍ ആരാധനാലയങ്ങളില്‍ ഭീകരാക്രമണം; പുരോഹിതനും 15ലധികം പോലീസുകാരും മരണപ്പെട്ടു

വയനാട് കേണിച്ചിറയില്‍ ഭീതി പരത്തി പശുക്കളെ കൊന്ന കടുവയെ കൂട്ടിലാക്കി

Over 1,300 Death During Hajj: ഇത്തവണത്തെ ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദി

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300പേര്‍ ഈവര്‍ഷം മരണപ്പെട്ടതായി സൗദി അറേബ്യ

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments