Webdunia - Bharat's app for daily news and videos

Install App

അധിക്ഷേപം: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Webdunia
സഹപാഠികളുടെ മുന്നില്‍ വച്ച് കോളജ് പ്രിന്‍സിപ്പലും പിതാവും അധിക്ഷേപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൊല്ലം പാലത്തറ എന്‍.എസ് നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രിജിനാണ് കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ക്ലാസ് മുറിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രിജിന്‍റെ പിതാവിനെ ഇന്ന് രാവിലെ കോളജ് അധികൃതര്‍ വിളിച്ച് വരുത്തിയിരുന്നു.

സഹപാഠികളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പലും പിതാവും ഏറെ അധിക്ഷേപിച്ചതായും പറയുന്നു. പിതാവ് പ്രിജിനെ സഹപാഠികളുടെ മുന്നില്‍ വച്ച് കരണത്തടിച്ചതുകൊണ്ടാണ് പ്രകോപനം ഉണ്ടായതെന്ന് കോളജ് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്‍റെ അധിക്ഷേപം മൂലമാണ് പ്രിജിന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പ്രിജിനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. പ്രിജിന്‍റെ ബന്ധുക്കള്‍ പ്രിനിസിപ്പലിനെ മര്‍ദ്ദിച്ചതായും പറയുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Show comments