അപ്പുണ്ണി കൊടുത്തത് മുട്ടന്‍ പണി; ദിലീപ് ഇനി പുറത്തുവരില്ല, രണ്ട് വമ്പന്‍ സ്രാവുകളുടെ അറസ്റ്റ് ഉടന്‍ ?

അന്വേഷണം അവസാനഘട്ടത്തിലേക്ക്; രണ്ട് അറസ്റ്റിനുകൂടി സാധ്യത

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (08:27 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റ് കൂടി ഉടന്‍ ഉണ്ടാകുമെന്നും പ്രതിയായി ജയിലില്‍ കഴിയുന്ന നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണം ഏകദേശം പൂർത്തിയാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 
 
കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പുകൾ പൊലീസ് തുടങ്ങിയതായാണ് വിവരം. അതേസമയം, ഗൂഢാലോചനയിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികള്‍ അന്വേഷണത്തിൽ പൊലീസിനു തലവേദന സൃഷ്ടിക്കുന്നുണ്ട്.
 
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സംബന്ധിച്ച നിർണായക ചോദ്യത്തിനുള്ള ഉത്തരമൊഴികെ മറ്റെല്ലാ ചോദ്യങ്ങൾക്കും വസ്തുതാപരമായിതന്നെയാണ് അഭിഭാഷകർ അന്വേഷണ സംഘത്തോടു മറുപടി പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിൽനിന്നു ഈ കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ആ ദൃശ്യങ്ങള്‍ കോപ്പി ചെയ്തിരുന്നു. ഇവയിൽ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 
 
എന്നാൽ, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഏക തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചെന്ന തരത്തിലുള്ള അഭിഭാഷകരുടെ കുറ്റസമ്മതമൊഴികൾ അന്വേഷണം ദിലീപിൽ അവസാനിപ്പിച്ചേക്കാനാണ് സാധ്യത്. അതേസമയം, മാധ്യമങ്ങളോടു സംസാരിക്കാൻ ലഭിക്കുന്ന ഓരോ അവസരത്തിലും പള്‍സര്‍ സുനി, ഈ കേസില്‍ ഇനിയും വലിയ സ്രാവുകളെ പിടികൂടാനുണ്ടെന്ന സൂചനയും നല്‍കുന്നുണ്ട്. 
 
എന്നാല്‍, ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ മറ്റുള്ള വലിയ സ്രാവുകളുടെ പേരുകളൊന്നും തന്നെ സുനി വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം ഇനിയും നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments