Webdunia - Bharat's app for daily news and videos

Install App

അമ്മമാരെയും സഹോദരിമാരെയും ചതിച്ച പ്രസ്ഥാനമാണ് ബിഡിജെഎസ്: വിഎസ്

ബി ഡി ജെ എസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് ചതിയന്‍മാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വി എസ് പറഞ്ഞു. കൂടെനിന്ന സഹോദരിമാരെയും അമ്മമാരെയും ചതിച്ച പ്രസ്ഥാനമാണ് ബി ഡി ജെ എസ്. എസ് എന്‍

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (16:09 IST)
ബി ഡി ജെ എസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് ചതിയന്‍മാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വി എസ് പറഞ്ഞു. കൂടെനിന്ന സഹോദരിമാരെയും അമ്മമാരെയും ചതിച്ച പ്രസ്ഥാനമാണ് ബി ഡി ജെ എസ്. എസ് എന്‍ ഡി പി പേര് മാറ്റിയാണ് ബി ഡി ജെ എസ് ആയതെന്നും വി എസ് ആരോപിച്ചു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.
 
പ്രസംഗത്തിലുടനീളം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് വി എസ് വിമര്‍ശിച്ചത്. അഴിമതി കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷത്തിന് പുറമെ രമേശ് ചെന്നിത്തലയ്ക്ക് വരെ സര്‍ക്കാരിന്റെ അഴിമതി മനസിലായി. അതുകൊണ്ടാണ് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കണിച്ച് ഹൈക്കമാന്റിന് കത്ത് എഴുതിയതെന്ന് വിഎസ് പറഞ്ഞു.
 
മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മന്ത്രിമാര്‍ അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ആരോപിച്ച് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്ത് വി എസ് പ്രചരണ വേദിയില്‍ വായിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നാളെ അവധി, ഗതാഗത നിയന്ത്രണം ഇങ്ങനെ

കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാക്കിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലില്‍ 16 വിഘടന വാദികള്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി

ദേശീയ ആരോഗ്യ മിഷന്‍: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ

അടുത്ത ലേഖനം
Show comments