Webdunia - Bharat's app for daily news and videos

Install App

അവളോടൊപ്പം നിന്നു തന്നെ പറയുന്നു, രാമലീല കാണും! : ജോയ് മാത്യു

രാമലീല വിജയിച്ചാല്‍ ദിലീപിനെ കോടതി വെറുതേ വിടുമെന്ന് കരുതുന്നുണ്ടോ? പിന്നെന്തിനാണ് രാമലീലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്? - ആഞ്ഞടിച്ച് ജോയ് മാത്യു

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:09 IST)
ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല അടുത്ത ആഴ്ച പുറത്തിറങ്ങുകയാണ്. എന്നാല്‍, ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തിറങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഒരു താരത്തിന്റെ സിനിമയെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. 
 
എന്നാല്‍, നായകന്‍ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട് അകത്താണെന്ന് കരുതി ആ സംവിധായകനും ആ സിനിമയും എന്തു പിഴച്ചുവെന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. ജനാധിപത്യത്തിന്റെ രീതി അനുസരിച്ച് രാമലീല കാണരുതെന്ന് പറയാനും കാണണമെന്ന് പറയാനും ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് ജോയ് മാത്യു പറയുന്നു.
 
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ആൾ നായകനായി വരുന്ന ചിത്രം തിയറ്ററിൽ വിജയിച്ചാൽ, ജയിലിൽ കിടക്കുന്ന കുറ്റാരോപിതൻ  നിരപരാധിയാണെന്ന് കോടതി വിധികൽപ്പിക്കുമെന്ന് വിശ്വസിക്കാൻ മാത്രം മൂഡരാണോ മലയാളികളെന്ന് ജോയ് മാത്യു ചോദിക്കുന്നു. അവളോടൊപ്പം നിന്നുകൊണ്ടു തന്നെ ഈ ചിത്രം കാണുമെന്നാണ് താരം വ്യക്തമാക്കുന്നത്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എം പിയായി വിലസിനടക്കും, ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാറയിൽ വെച്ചാൽ മതി, ജയരാജൻ്റെ സൈന്യം പോരാതെ വരും: സദാനന്ദൻ

അശാസ്ത്രീയം: തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മൃഗാവകാശ സംഘടനകള്‍

നിര്‍ധന രോഗികള്‍ക്ക് ആര്‍സിസിയില്‍ സൗജന്യ റോബോട്ടിക് സര്‍ജറി; എല്‍ഐസിയുമായി ധാരണയായി

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments