Webdunia - Bharat's app for daily news and videos

Install App

ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം, മദ്യപാനം, അടിപിടി ; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ നിക്കാഹും !

ഇത് ഒരു പ്രണയ കഥ, നടന്നത് പൊന്നാനിയില്‍, നിങ്ങളും വായിക്കണം ഈ വിവാഹത്തെ പറ്റി !

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (11:29 IST)
ചില പ്രണയങ്ങള്‍ അങ്ങനെയാണ് കൂറെ ഏറെ സഹിക്കേണ്ടി വരും. അതിന് ഒരു ഉദാഹരണമാണ് ഈ സംഭവം സിനിമാ കഥയെ പോലും വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം പൊന്നാനി സിഐ ഓഫീസിൽ നടന്നത്. പൊന്നാനി സ്വദേശികളായ യുവാവും യുവതിയും പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കാനായി നാടുവിട്ടു. പൊന്നാനി അതളൂർ സ്വദേശി മുക്രിയത്ത് തൗഫീഖാണ് പൊന്നാനി സ്വദേശിനിയായ കാമുകിയുമായി വ്യാഴാഴ്ച രാവിലെ നാടുവിട്ടത്.
 
തുടർന്ന് സുഹൃത്തുക്കളോടൊപ്പം വയനാട്ടിലെത്തിയ തൗഫീഖും കാമുകിയും ഹോട്ടലിൽ റൂമെടുത്ത് 
തങ്ങുകയായിരുന്നു. കാമുകിയെ ഹോട്ടലിലെ മുറിയിലാക്കി തൗഫീഖും സുഹൃത്തുക്കളും മദ്യപിക്കാനായി പോയി. ഇതിനിടെ പുറത്തുവെച്ച് ഇവരെ വൈത്തിരി പൊലീസ് പിടികൂടി. പിടിയിലായ യുവാക്കൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടെങ്കിലും സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് പിടികൂടുകയായിരുന്നു.
 
അതേസമയം പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.  സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വയനാട്ടിലുണ്ടെന്ന് കണ്ടെത്തിയ പൊന്നാനി പൊലീസ് വൈത്തിരിയിലെത്തി പെൺകുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് തൗഫീഖിനെയും കാമുകിയെയും പൊലീസ് കോടതിയിൽ ഹാജരാക്കി. 
 
തനിക്ക് കാമുകനൊപ്പം പോയാൽ മതിയെന്ന് പെൺകുട്ടി വാശിപ്പിടിച്ചതോടെ കോടതി അനുവാദം നൽകി.
പെൺകുട്ടി കാമുകന്റെ കൂടെ മാത്രമേ പോകുവെന്ന് വാശിപിടിച്ചതോടെ ബന്ധുക്കളും അയ‍ഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് വിവാഹം നടത്തി. 
 
എന്നാല്‍ വിവാഹം കഴിഞ്ഞ പുറത്ത് വന്നപ്പോള്‍ പൊലീസിനെ ആക്രമിച്ച കേസിൽ വരനായ തൗഫീഖിനെ കസ്റ്റഡിയിലെടുക്കാന്‍ വൈത്തിരി പൊലീസ് കത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് വയനാട്ടിലേക്ക് കൊണ്ടുപോയി. ഇയാളെ തിങ്കളാഴ്ച കൽപ്പറ്റ കോടതിയിൽ ഹാജരാക്കും. അതേസമയം, നവവധുവിനെ പൊലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

അടുത്ത ലേഖനം
Show comments