Webdunia - Bharat's app for daily news and videos

Install App

ആന്‍റോ ആന്‍റണി അണയാന്‍ പോകുന്ന ദീപം: പി സി ജോര്‍ജ്

Webdunia
ഞായര്‍, 27 ഏപ്രില്‍ 2014 (10:53 IST)
പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി അണയാന്‍ പോകുന്ന ദീപമാണെന്നും അത് ആളിക്കത്തിക്കോട്ടെ എന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്. താന്‍ ആന്‍റോ ആന്‍റണിയെ കള്ളക്കേസില്‍ കുടുക്കി എന്ന ആരോപണം മറുപടിയര്‍ഹിക്കുന്നതല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
പി സി ജോര്‍ജ് തന്നെ കള്ളക്കേസില്‍ കുടുക്കി തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് ഒരു സ്വകാര്യ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആന്‍റോ ആന്‍റണി ആരോപിച്ചത്. 
 
എനിക്കെതിരായ  കേസുകള്‍ക്ക് പിന്നില്‍ പി സി ജോര്‍ജ് ആണ്. പി സി ജോര്‍ജ് കാലുവാരുമെന്നും വോട്ട് ചെയ്യില്ലെന്നും ഉറപ്പായിരുന്നു. ഇക്കാര്യം നേതൃത്വത്തിനും അറിയാമായിരുന്നു എന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
 
തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പി സി ജോര്‍ജും ആന്‍റോ ആന്‍റണിയും ഏറ്റുമുട്ടിയിരുന്നു. പത്തനംതിട്ടയില്‍ ആരുജയിക്കുമെന്ന് പറയാനാകില്ലെന്നും ആന്‍റോ ആന്‍റണി ജയിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും ജോര്‍ജ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിക്ക് വേണ്ടിയാണ് പി സി ജോര്‍ജ് പ്രവര്‍ത്തിച്ചതെന്ന് ആന്‍റോ ആന്‍റണിയും ആരോപിച്ചിരുന്നു.
 
പത്തനംതിട്ടയില്‍ മുന്‍ കോണ്‍‌ഗ്രസ് നേതാവ് പീലിപ്പോസ് തോമസ് ആണ് ആന്‍റോ ആന്‍റണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments