ആപത്ത് വന്നപ്പോള്‍ എല്ലാവരും കൂടെ നിന്നതില്‍ സന്തോഷമുണ്ട്, ഇനിയൊരു അവസരം ലഭിക്കുമോ എന്നറിയില്ല; നിരാശയിലും ചിരിക്കാന്‍ ശ്രമിച്ച് ചിത്ര

ചിത്രയുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞുമാറ്റിയത് ആര്?

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (07:50 IST)
വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന വിശ്വാസം അവസാന നിമിഷം വരെ തനിക്കുണ്ടായിരുന്നുവെന്ന് പി യു ചിത്ര. കോടതിവിധി അനുകൂലമായപ്പോള്‍ തനിക്കും അവസരം ലഭിക്കുമെന്ന് കരുതിയെന്നും ചിത്ര വ്യക്തമാക്കുന്നു. മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രയുടെ പ്രതികരണം.
 
ഒരു അത്‌ലറ്റിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ലോക ചാംപ്യന്‍ഷിപ്പ് പോലെ വലിയ മീറ്റുകളില്‍ മത്സരിക്കുക എന്നത്. തന്റെ ഒരു അവസരമാണ് നഷ്ടപ്പെട്ടത്. ഇനിയൊരു അവസരം ലഭിക്കുമോ എന്നറിയില്ല. ഒരു ആപത്ത് വന്നപ്പോള്‍ എല്ലാവരും കൂടെ നിന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങളുടെ പിന്തുണ എന്റെ വിജയമായി തന്നെ കാണുന്നുവെന്നും ചിത്ര വ്യക്തമാക്കി.
 
ലണ്ടനില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അയച്ച കത്ത് അന്താരാഷ്ട്ര ഫെഡറേഷന്‍ തള്ളുകായിരുന്നു. സമയപരിധി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments