Webdunia - Bharat's app for daily news and videos

Install App

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍, വാഹനങ്ങളും പിടിച്ചെടുത്തു

ആര്‍എസ്എസുകാരന്റെ കൊലപാതകം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍

Webdunia
ഞായര്‍, 30 ജൂലൈ 2017 (10:27 IST)
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള നാലുപേരെ ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
 
അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഗിരീഷ്, മണിക്കുട്ടന്‍, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. 
 
അതേസമയം, ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

അടുത്ത ലേഖനം
Show comments