Webdunia - Bharat's app for daily news and videos

Install App

ആറ് വിഐപികള്‍ കൂടി അറസ്റ്റിലാകും‍? കാവ്യയോ അമ്മയോ? ആരാണ് മാഡമെന്ന് പൊലീസ് തിരിച്ചറിഞ്ഞു!

വകുപ്പുകള്‍ ചില്ലറയല്ല! വിഐപി ഒന്നല്ല ആറ് പേരാണ്, കുടുങ്ങും!

Webdunia
ചൊവ്വ, 25 ജൂലൈ 2017 (11:47 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയത് പൊലീസിന് ഏറെ ആത്മവിശ്വാസം ഉണ്ടാക്കുന്നു. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, ഇനി ആറ് പേര്‍ കൂടി അറസ്റ്റിലാകാന്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
 
കേസുമായി ബന്ധമുള്ള ചിലരെ പൊലീസ് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ഇവര്‍ സംശയത്തിന്റെ നിഴലിലാണെന്നും പൊലീസ് പറയുന്നു. ദിലീപ് മാത്രമല്ല, മറ്റ് പലരും ദിലീപിനൊപ്പം ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ മുന്‍ പോലീസ് സൂപ്രണ്ട് ജോര്‍ജ്ജ് ജോസഫ് പറഞ്ഞത് വിഐപികള്‍ ആയ ആറ് പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട് എന്നാണ്. 
 
അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണായകമാണ്. ദിലീപിന് ജാമ്യം വേണമെങ്കിലും അപ്പുണ്ണി പിടിനല്‍കിയേ മതിയാകൂ. അപ്പുണ്ണി പുറത്ത് നില്‍ക്കുന്നിടത്തോളം കാലം ദിലീപിന് പുറത്തിറങ്ങാനും സാധിക്കില്ല. കേസില്‍ ദിലീപിനൊപ്പം ഉയര്‍ന്നു കേട്ട പേരാണ് നാദിര്‍ഷായുടേത്. എന്നാല്‍, നാദിര്‍ഷായ്ക്ക് ഗൂഡാലോചനയില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.  എന്നാല്‍, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
മാഡം എന്നത് പള്‍സര്‍ സുനിയുടെ സാങ്കല്‍പിക കഥാപാത്രമാണ് എന്നാണ് പോലീസ് പറയുന്നത്. മാധ്യമങ്ങള്‍ അറിയാതെ തെളിവുകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ഈ കേസില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. മാഡത്തെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ലഭിച്ചു കഴിഞ്ഞു.  കാവ്യ മാധവനേയും അമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരാളാണ് മാഡം എന്ന് സംശയിക്കാമെന്നാണ് കഴിഞ്ഞ ദിവസം മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ഉണ്ടാകുമോ എന്നും സംശയിക്കാം.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്!

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ്; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

VS Achuthanandan: ഓലപ്പുരയില്‍ അമ്മ കത്തിതീര്‍ന്നു, ജ്വരം പിടിച്ച് അച്ഛനും പോയി; അന്നുമുതല്‍ വിഎസ് 'ദൈവത്തോടു' കലഹിച്ചു

ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു; 16 പേരും വിദ്യാര്‍ത്ഥികള്‍

Karkadaka Vavu Holiday: വ്യാഴാഴ്ച പൊതു അവധി

അടുത്ത ലേഖനം
Show comments