Webdunia - Bharat's app for daily news and videos

Install App

ആ നടിയെ എല്ലാവര്‍ക്കും അറിയാം, ആരാണെന്നും അറിയാം, ഇക്കാര്യങ്ങളൊന്നും ‘അമ്മ’യില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല: ഇന്നസെന്റ്

‘ആ നടി ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ’ - ഇന്നസെന്റ് എന്താണിങ്ങനെ പറയുന്നത്?

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (12:40 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താര സംഘടനയായ ‘അമ്മ’യില്‍ ചോദ്യം ചര്‍ച്ച ചെയ്യില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ്. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോള്‍ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സത്യം പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്ത് കൊണ്ടുവരും. ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അവരുടെ കൂടെ നില്‍ക്കില്ലെന്നും ഇന്നസെന്റ് പറയുന്നു. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ്, എന്താണ് എന്നെല്ലാം. പക്ഷേ ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുളളുവെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.കൊച്ചിയില്‍ അമ്മയുടെ എക്സിക്യൂട്ടീവ് ഇന്ന് ചേരാനിരിക്കെയാണ് ഇന്നസെന്‍റിന്‍റെ പ്രതികരണം.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമരുന്ന് നൽകി വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച 62 കാരന് 37 വർഷം കഠിന തടവ്

മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

അടുത്ത ലേഖനം
Show comments