ഇപ്പോഴും പറയുന്നു... ‘പള്‍സര്‍ സുനിയെ എനിക്കറിയില്ല’ : ദിലീപ്

സിനിമയിലെ ചില പ്രമുഖര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി: ദിലീപ്

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (13:57 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍. ആദ്യത്തെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കാന്‍ ദിലീപ് വിഭാഗം തയ്യാറായത്. സിനിമയിലെ ചില പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
 
തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ഇതിനായി അവര്‍ മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ തന്റെ ചിത്രങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായി. അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
 
അതോടൊപ്പം, അറസ്റ്റ് ചെയ്ത സമയത്ത് താരം പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു. അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയിൽ ജാമ്യാപേക്ഷ നല്‍കിയത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments