ഇ പി ജയരാജന്റെ ബന്ധുനിയമനം; നൂലാമാലകള്‍ ഒഴിയുന്നു, കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്

ഇ പി ജയരാജന്‍ കേസില്‍ നിന്നൂരും?

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (11:21 IST)
സിപി‌എം നേതാവ് ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്. ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച സംഭവത്തില്‍ കേസ് ഇനി തുടരാനാകില്ലെന്ന് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.
 
ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. നിയമനം ലഭിച്ചിട്ടും പി കെ ശ്രീമതിയുടെ മകൻ പി കെ സുധീർ സ്ഥാനമേറ്റെടുക്കുകയോ പദവിയില്‍ ഉപവിഷ്ടനാവുകയോ ചെയ്തിട്ടില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി ആ ഉത്തരവ് പിൻവലിക്കുകയും ചെയ്തുവെന്നുമാണു വിജിലൻസ് പറയുന്ന കാരണങ്ങൾ.   
 
ജയരാജന്റെ ബന്ധുനിയമനം വിവാദമായതോടെ അദ്ദേഹത്തിനു വ്യവസായ മന്ത്രിപദവി രാജിവക്കേണ്ടി വന്നിരുന്നു. 2016 ഒക്ടോബർ ഒന്നിനു നിയമന ഉത്തരവിറക്കിയെങ്കിലും മൂന്നാം ദിവസം ജയരാജൻ അതു റദ്ദാക്കാൻ കുറിപ്പു നൽകുകയും 13നു നിയമനം റദ്ദാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തുവെന്ന് വിജിലൻസ് വ്യക്തമാക്കി. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments