Webdunia - Bharat's app for daily news and videos

Install App

ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നാദിര്‍ഷായ്ക്കാകുമോ?

കാരണമെന്തെന്ന് ഞങ്ങള്‍ക്കറിയാം, ചീപ്പ് സെന്റിമെന്‍സുമായിട്ട് ഇറങ്ങല്ലേ...

Webdunia
ചൊവ്വ, 4 ജൂലൈ 2017 (12:37 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെ വികാരഭരിതനായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ നാദിര്‍ഷായ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രക്ഷോഭം. അന്തരിച്ച നടന്‍ കലാഭവൻ മണിയുടെ പേര് പരാമർശിച്ചു കൊണ്ടായിരുന്നു നാദിര്‍ഷായുട് ഫേസ്ബുക്ക് പോസ്റ്റ്. മണിയുടെ ആരാധകരടക്കമാണ് നാദിര്‍ഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എന്തിനാണ് പാവം മണിയെ കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നാണ് ആ‍രാധകരുടെ ചോദ്യം. മനസിന്റെ പതർച്ചയാണ് നാദിർഷായുടെ ഈ ഒരു പോസ്റ്റിന് പിന്നിലെന്നും വിമർശിക്കുന്നവർ പറയുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യമില്ലായിരുന്നുവെന്നും പറയുന്നുണ്ട്.  പോസ്റ്റില്‍ പ്രതിഷേധത്തില്‍ ശക്തമായതോടെ നാദിർഷ പോസ്റ്റ് പിൻവലിച്ചു. . മണി മരണമടഞ്ഞ് ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വികാരപൂര്‍വ്വം ഓര്‍ക്കാനുണ്ടായ കാരണം എന്താണെന്ന് ഏവര്‍ക്കും മനസ്സിലാകുമെന്നാണ് ഏവരും പങ്കുവെയ്ക്കുന്ന വികാരം.

ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയസുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതേ വിളിച്ച് നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെ. മിസ് യു ഡാ എന്നായിരുന്നു നാദിർഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

ജീവിച്ചിരിക്കുന്ന ആരും സഹായിക്കാനില്ലെയെന്നും, പാവം മണിച്ചേട്ടനെക്കൂടി ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അഭ്യര്‍ത്ഥനയുണ്ട്. മണിയ്ക്ക് ജനമനസിലുള്ള സ്‌നേഹത്തെ വികാരപരമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് നാദിര്‍ഷ ചെയ്തതനെന്നും അഭിപ്രായമുണ്ട്. മനസിന്റെ പതര്‍ച്ചയാണ് പോസ്റ്റിലൂടെ നാദിര്‍ഷ വിളിച്ചറിയിച്ചതെന്നും നിരവധി കമന്റുകളുണ്ട്. കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യകത എന്താണെന്നും ചോദ്യമുണ്ട്.

‘ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. Miss u da’ ഇങ്ങനെയായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്.





വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments