Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍‌ചാണ്ടിയുടെ യഥാര്‍ത്ഥ പേര് സണ്ണി!

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2015 (13:40 IST)
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് എത്ര പേരുകളുണ്ട്? ‘ഉമ്മന്‍‌ചാണ്ടി’ എന്ന പേരുതന്നെ വളരെ സ്പെഷ്യലാണ്. ലോകത്തില്‍ മറ്റൊരു ഉമ്മന്‍‌ചാണ്ടിയില്ല എന്നൊരു പരാമര്‍ശം പ്രാഞ്ചിയേട്ടന്‍ സിനിമയിലൂടെ സംവിധായകന്‍ രഞ്ജിത്ത് പോലും നടത്തുന്നുണ്ട്. ‘കുഞ്ഞൂഞ്ഞ്’ എന്ന പേരും വളരെ പ്രശസ്തമാണ്. എന്നാല്‍ ഉമ്മന്‍‌ചാണ്ടിക്ക് മറ്റൊരു പേരുകൂടിയുണ്ട്. അല്ലെങ്കില്‍ അതാണ് യഥാര്‍ത്ഥ പേര്!
 
ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി തന്‍റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നത്.
 
“തീരെ കുട്ടിയായിരുന്നപ്പോള്‍ ക്രിസ്മസിന്‍റെ ആഘോഷങ്ങളേക്കാള്‍ സന്തോഷം അവധി കിട്ടുന്നതിലായിരുന്നു. പിന്നെ, ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്നതിന്‍റെ സന്തോഷം. അന്നുണ്ടാക്കുന്ന അപ്പത്തിനും കറികള്‍ക്കും പ്രത്യേക രുചിയാണെന്ന് തോന്നിയിട്ടുണ്ട്. അന്നുഞാന്‍ കുഞ്ഞൂഞ്ഞല്ല, സണ്ണിയാണ്. അപ്പന്‍റെ മരിച്ചുപോയ അനുജന്‍റെ പേരായിരുന്നു സണ്ണി. പുതുപ്പള്ളി പള്ളിയില്‍ ചെല്ലുമ്പോള്‍ സണ്ണീ എന്ന് വിളിച്ചിരുന്ന ആ കാലം ഇപ്പോഴും ഓര്‍മ്മയുണ്ട്. അഞ്ചോ ആറോ വയസുള്ളപ്പോള്‍ ഞാന്‍ തന്നെയാണ് ആ പേര് മാറ്റി കുഞ്ഞൂഞ്ഞ് ആക്കിയത്” - ഉമ്മന്‍‌ചാണ്ടി പറയുന്നു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments