Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് മരിച്ച ദിവസം തന്നെ ജിഷയുടെ മൃതദേഹം മറവ് ചെയ്തു? - വെളിപ്പെടുത്തല്‍ വൈറലാകുന്നു

ജിഷ കൊലക്കേസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (09:17 IST)
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടേത്. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ബന്ധുക്കളാണെന്നും അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നും വരെ വാര്‍ത്തകള്‍ വന്നു. ജിഷയുടെ മൃതദേഹം കൊലപാതകം നടന്ന ദിവസം തന്നെ അടക്കം ചെയ്തു എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം.  
 
ഇപ്പോഴിതാ, എന്തുകൊണ്ടാണ് ജിഷയുടെ മൃതദേഹം വളരെ പെട്ടന്ന് ദഹിപ്പിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സഹോദരി ദീപ. മൃതദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ചോദിച്ചപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞുവെന്നും പണമില്ലാത്തതിനാലാണ് പെട്ടന്ന് തന്നെ മറവ് ചെയ്തതെന്നും ദീപ പറയുന്നു. 
 
ജിഷയുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്യാനാകാത്തതും തങ്ങളുടെ ഉള്ളിലെ തീരാവേദനയാണെന്ന് ദീപ പറയുന്നു. മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആമ്പുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂടെയുണ്ടായിരുന്നത് പിതാവ് പാപ്പുവിന്റെ സഹോദരന്‍ അയ്യപ്പന്‍കുട്ടിയായിരുന്നു. തന്റെ കയ്യില്‍ ഇനി 30 രൂപയേ ഉള്ളുവെന്ന് അയാല്‍ ബന്ധുക്കളെ അറിയിച്ചു.
 
തുടര്‍ന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണംമുടക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്നാണ് മൃതദ്ദേഹം ഉടന്‍ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍ എത്തിച്ചേര്‍ന്നത്. അടക്കം നടന്നതിന്റെ ഏഴാം ദിനത്തില്‍ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകള്‍ നടത്താനായത് മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും ജിഷയുടെ സഹോദരി ദീപ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments