Webdunia - Bharat's app for daily news and videos

Install App

ഐ വി ശശി - പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ: ജയറാം

ഐ വി ശശിക്ക് പ്രണാമം

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:31 IST)
മലയാള സിനിമയുടെ അതുല്യ സംവിധായകൻ ഐ വി ശശിയുറ്റെ നിര്യാണത്തിൽ ചലച്ചിത്രം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അതുല്യ പ്രതിഭയെ കുറിച്ച് ചലച്ചിത്രലോകത്തെ ആളുകൾക്ക് പറയാനുള്ളത് നിരവധിയാണ്. ഐ വി ശശിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ ജയറാം.
 
ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഞാനൊക്കെ എന്റെ കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലഘട്ടങ്ങളിൽ, ഒരു കാലഘട്ടത്തിനു ശേഷം, അതായത് പ്രേംനസീറിന്റെയൊക്കെ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ ഒരു ന്യൂ ജനറേഷൻ എന്നൊക്കെ പറയുന്ന പോലെ ഒരു പുതിയ സിനിമാ സംസ്കാരത്തിന്റെ തുടക്കം ശ്രീ ഐ വി ശശിയിലൂടെയാണ്.
 
അന്ന്, ഒരു ഡയറക്ടറുടെ പേരെഴുതിക്കാണിക്കുമ്പോൾ തീയറ്റർ മുഴുവൻ കൈയ്യടി കിട്ടുന്നത് എന്റെ ഓർമ്മയിൽ ഇപ്പൊഴും ഉണ്ട്. 'സംവിധാനം - ഐ വി ശശി' എന്നെഴുതി കാണിക്കുമ്പൊഴുള്ള കൈയടി.
സിനിമയിലെത്തുമ്പോൾ എന്റെയൊക്കെയൊരു ഏറ്റവും വലിയ സ്വപ്നമായിരുന്നു ശശിയേട്ടന്റെയൊരു സിനിമയിലഭിനയിക്കുകയെന്നത്.
 
എനിക്ക് തോന്നുന്നു, ഇത്രയേറെ ഹിറ്റുകളുണ്ടാക്കിയിട്ടുള്ള, ഇത്രയേറെ പടങ്ങൾ സംവിധാനം ചെയ്യുകയും, ഇത്രയേറെ വലിയ കാൻവാസിലുള്ള സിനിമകളുണ്ടാക്കുകയും, അതിൽ ഏകദേശം 80- 90 ശതമാനത്തോളം സിനിമകൾ നൂറു ദിവസത്തോളം ഓടുന്ന വലിയ വലിയ ഹിറ്റുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുള്ള ലോകത്തിൽ തന്നെയൊരു സംവിധായകനുണ്ടെങ്കിൽ അത് I.V. ശശി മാത്രമായിരിക്കും.
ഐ വി ശശിക്ക് ഇനിയൊരു പകരക്കാരൻ ഒരിക്കലും സിനിമയിൽ ഉണ്ടാവില്ല. മുൻപും പിൻപും ശശിയേട്ടൻ മാത്രമായിരിക്കും...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐ കാമറകള്‍ പണി നിര്‍ത്തിയെന്നു കരുതി നിയമം ലംഘിക്കുന്നവര്‍ക്ക് 'പണി' വരുന്നുണ്ട്; നോട്ടീസ് വീട്ടിലെത്തും !

US President Election 2024 Live Updates: നെഞ്ചിടിപ്പോടെ ലോകം; ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്?

പാരാമെഡിക്കൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് വ്യാജ സർട്ടിഫിക്കറ്റ് : സ്ഥാപന മാനേജർ അറസ്റ്റിൽ

എന്തായി പടക്ക നിരോധനം, ഡൽഹി സർക്കാരിനോട് സുപ്രീംകോടതി

പീഡനക്കേസിൽ 35 കാരനായ പ്രതി പിടിയിൽ

അടുത്ത ലേഖനം
Show comments