Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി; ‘മാഡം‘ കാവ്യയെന്ന് പള്‍സര്‍ സുനി

നായിക വില്ലത്തിയായി! മാഡം കാവ്യ തന്നെയെന്ന് പള്‍സര്‍ സുനി!

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (11:09 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ട ‘മാഡം’ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തന്റെ മാഡം കാവ്യയാണെന്ന്  സുനിയുടെ പ്രതികരിച്ചത്.
 
‘ഞാന്‍ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു? എന്റെ മാഡം കാവ്യ തന്നെയാണ്‘ എന്നായിരുന്നു പള്‍സര്‍ സുനി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തനിക്ക് പലതവണ കാവ്യ പണം തന്നിട്ടുണ്ടെന്ന് നേരത്തേ സുനി വ്യക്തമാക്കിയിരുന്നു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തേ സൂചിപ്പിച്ചിരുന്നുവെന്നും സുനി പറയുന്നുണ്ട്.
 
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് തന്നെ അറിയാമെന്ന് സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കേസിലെ ‘മാഡം’ നിരപരാധിയാണെന്നും സുനി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.  
 
സുനിയെ തനിക്കറിയില്ലെന്നും സുനിയുമായി ഒരു ബന്ധവും ഇല്ലെന്നും കാവ്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് ചോദ്യം ചെയ്ത സമയത്തായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments