Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു: ഷെറിന്‍ മരിച്ചത് നിര്‍ബന്ധിപ്പിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍

കുറ്റസമ്മതവുമായി വളര്‍ത്തച്ഛന്‍; ഷെറിന്‍ മരിച്ചത് നിര്‍ബന്ധിപ്പിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (08:03 IST)
ഷെറിന്‍ മാത്യൂസിന്റെ കൊലപാതക കേസില്‍ പിതാവ് വെസ്‍ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. നിർബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണ് വെസ്‌ലി മൊഴി നൽകി. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി. 
 
അമേരിക്കയില്‍ കാണാതായ ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവമായി ബന്ധപ്പെട്ട് പിതാവ്  വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. 
 
ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തമായ പരിശോധിച്ചതിന് ശേഷമേ ഷെറിനാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. 
 
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിന് വീടിന് പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണ് വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നു രണ്ടു വർഷം മുമ്പാണ് വെസ്‌ലി–സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ

പാലക്കാട്ടേത് കനത്ത തിരിച്ചടി; ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments