Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ ‘മാഡം’ ആരാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി ! - എല്ലാം ദിലീപിനെ കുടുക്കാനുള്ള കെണിയായിരുന്നു?

യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചനയെന്ന് ആളൂര്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (09:50 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പ്രസ്‌താവന ഭീഷണിയായി തുടരുന്നു. കേസില്‍ മാഡത്തിന് പങ്കുണ്ടെന്നും ഇവര്‍ സിനിമയിലെ പ്രശ്സ്തയാ‍യ നടിയാണെന്നും സുനി പലതവണ വ്യക്തമാക്കിയതോടെയാണ് ആശങ്കകളും സംശയങ്ങളും പലരിലേക്കും നീണ്ടത്.
 
കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ കൂടെയുണ്ടെന്ന് അഡ്വക്കേറ്റ് ആളൂര്‍ ഇന്നലെ വ്യക്തമാക്കി‍. നടിമാര്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ മാഡം ആരെന്ന് വെളിപ്പെടുത്തേണ്ടത് സുനി തന്നെയാണെന്നും ആളൂര്‍ പറയുന്നു. അഭിഭാഷക ധര്‍മ്മം അനുസരിച്ച് തനിക്ക് അക്കാര്യം പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
 
നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. ‘മാഡം’ സിനിമാ മേഖയില്‍ നിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. കേസില്‍ രണ്ടു നടിമാര്‍ക്കും പങ്കുണ്ടെന്ന് സുനി വ്യക്തമാക്കിയതോടെ പലസംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കേസ് വഴിതിരിച്ചു വിടാനുള്ള നിക്കമാണ് സുനി ഇപ്പോള്‍ നടത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. സുനി ഏതെങ്കിലും നടിമാരുടെ പേരുകള്‍ പറഞ്ഞാല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാകും. അതുവഴി കസ്‌റ്റഡിയിലുള്ള ദിലീപ് ഊരിപ്പോരാനുള്ള സാധ്യതയും നിലവിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കാതിരുന്നത്.
 
ദിലീപിനെതിരെ കുറ്റപത്രം തയാറാക്കാന്‍ വേഗത്തില്‍ നീക്കം നടത്തുന്നതിനിടെ സുനി ഇപ്പോള്‍ ഏതെങ്കിലു നടിമാരുടെ പേര് വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ അത് ബാധിക്കും. ഇതുമൂലം കോടതിയില്‍ നിന്നു പോലും തിരിച്ചടി ഉണ്ടായേക്കാം. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളില്‍ നിന്ന് സുനിയെ അകറ്റി നിര്‍ത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
 
അതിനിടെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നു സുനി ഇന്ന് വ്യക്തമാക്കി. മാഡം സിനിമാ മേഖയില്‍ നിന്നുള്ള ആളാണെന്നും സുനി ഇന്നും ആവര്‍ത്തിച്ചു. 2011ല്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments