ഒറ്റനോട്ടത്തിൽ ദിലീപ്, പക്ഷേ തണ്ടർ ഫോഴ്സിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു!

ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ തണ്ടർ ഫോഴ്സിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (09:52 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രിയനടൻ ദിലീപിനു സുരക്ഷയൊരുക്കുന്നതിനായി രംഗത്തെത്തിയ തണ്ടർ ഫോഴ്സ് സുരക്ഷാ ഏജൻസി സ്വമേധയാ എത്തിയതാണെന്ന് സൂചന. ദിലീപ്  ആവശ്യപ്പെടാതെയാണു ഏജൻസി സുരക്ഷ നൽകാനെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
 
തൃശൂർ പാലിയേക്കര ടോളിൽ ജീവനക്കാർക്കു സുരക്ഷ ഒരുക്കാനാണ് ആദ്യമായി ഏജൻസി കേരളത്തിലെത്തുന്നത്. മുൻ പൊലീസ് കമ്മിഷണർ ഇവരുമായി സഹകരിച്ചതോടെയാണ് ഇവർ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിച്ചത്. ദിലീപിനു സുരക്ഷ ഒരുക്കിയതു താരം ആവശ്യപ്പെട്ടിട്ടല്ലെന്നാണ് ഏജൻസിയുമായി ബന്ധമുള്ളവർ പറയുന്നത്. 
 
ദിലീപിനു സുരക്ഷ ഒരുക്കുന്നതിലൂടെ കേരളത്തിൽ അത്യാവശ്യം പ്രശസ്തി ലഭിക്കുമെന്ന കാര്യം ഏജൻസിക്ക് അറിയാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പ്രശസ്തി ഉപയോഗിച്ചു കേരളത്തിലെ ബിസിനസ് വിപുലപ്പെടുത്താനാണു കമ്പനി ഉദ്ദേശിച്ചിരുന്നത്. 
 
സ്ഥാപനത്തിന്റെ ഉടമ നേരിൽ വന്നു താരത്തെ കാണുകയും സുരക്ഷാ ചുമതല നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വലിയ ഒരു നിലവിളക്കും ഇവർ ദിലീപിനു സമ്മാനമായി നൽകി. എന്നാൽ, ഇക്കാര്യത്തിൽ 'യെസ്' എന്നൊരു മറുപടി ദിലീപ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.  സംഭവം വിവാദമാകുകയും ദിലീപ് വെട്ടിലാകുകയും ചെയ്തതോടെ സുരക്ഷാ ഏജൻസി ഉടമ ഗോവയിലേക്കു മടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments