ഓണക്കാലത്ത് കുടി മുട്ടില്ല; കേരളത്തില്‍ 300 ബാര്‍, ബിയര്‍ പാര്‍ലറുകളും മാഹിയില്‍ 32 മദ്യശാലകളും തുറക്കാമെന്ന് സുപ്രീംകോടതി

സുപ്രീംകോടതി ഇളവ്: കേരളത്തില്‍ 300 ബാര്‍, ബിയര്‍ പാര്‍ലറുകള്‍ തുറക്കാം

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (10:40 IST)
ദേശീയ പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്  മുനിസിപ്പൽ പരിധിയിൽ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് 300 ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകളും മാഹിയിൽ  32ഓളം മദ്യശാലകളും തുറക്കാന്‍ വഴിതെളിഞ്ഞു. കേരളത്തില്‍ പഞ്ചായത്തുകളില്‍ ദേശീയ, സംസ്ഥാനപാതയോരങ്ങളിലുള്ള 183 എണ്ണം മാത്രമായിരിക്കും ഇനി അടഞ്ഞുകിടക്കുക. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവിന് സുപ്രീംകോടതിയുടെ ഈ തീരുമാനത്തോടെ പ്രസക്തിയില്ലാതാവുകയും ചെയ്തു.  
 
സംസ്ഥാനത്തു കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുക്കുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ കൈക്കൊണ്ടത്. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്‌ത് കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.  
 
പ്രാഥമിക കണക്കുകൾ പ്രകാരം ഇതോടെ 129 ബീയർ – വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങും. സംസ്ഥാന പാതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടി പാടില്ലെന്ന പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments