Webdunia - Bharat's app for daily news and videos

Install App

കാവ്യയെ ദിലീപ് ഒറ്റിക്കൊടുത്തില്ല, വെറും പൊട്ടിപ്പെണ്ണല്ല, അതിബുദ്ധിമതിയാണ് കാവ്യ!

വാക്കുകള്‍ തിരിഞ്ഞു കൊത്തുന്നു! ദിലീപ് രക്ഷിക്കാന്‍ ശ്രമിച്ചത് കാവ്യയെ?

Webdunia
വ്യാഴം, 27 ജൂലൈ 2017 (09:52 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് നടി കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറുകളോളം നീണ്ട് നിന്ന ചോദ്യം ചെയ്യലില്‍ കാവ്യ തന്ത്രപരമായി അഭിനയിക്കുകയായിരുന്നുവെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നുവെന്ന് കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
കേസിന്റെ തുടക്കം മുതല്‍ ദിലീപിനൊപ്പം കാവ്യയുടേയും പേരുകള്‍ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ കാവ്യയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഗൂഢാലോചന നടത്തിയത് താന്‍ ഒറ്റക്കാണെന്നായിരുന്നു ദിലിപ് പൊലീസിന് നല്‍കിയ മൊഴി. കാവ്യയെ രക്ഷിക്കാനാണ് ദിലീപ് കുറ്റം സ്വയം ഏറ്റതെന്നും പൊലീസ് കരുതുന്നു.
 
ചോദ്യം ചെയ്യലിനിടെ പലതണ കാവ്യ വിതുമ്പി. കാവ്യ വെറും പൊട്ടിക്കാളിയല്ലെന്നും അതിബുദ്ധിമതിയാണെന്നും പൊലീസിന് മനസ്സിലായി. നിര്‍ണായകമായ പല ചോദ്യങ്ങള്‍ക്കും കരച്ചിലായിരുന്നു ഉത്തരം. ചോദ്യം ചെയ്യലോട് കൂർമ ബുദ്ധിയിലായിരുന്നു മറുപടി. താൻ അകപ്പെടുകയാണെന്നു കണ്ടപ്പോൾ തനിക്ക് ഒന്നുമറിയിലെന്നു പറഞ്ഞ് കരഞ്ഞു. തന്ത്രം വേണ്ടെന്നു പറഞ്ഞതോടെ കരച്ചിൽ നിർത്തി.
 
ദിലീപ് കളിച്ച അതേ കളിയാണ് കാവ്യയും പോലീസിന് മുന്നിൽ കളിച്ചത്. പള്‍സര്‍ സുനിയെ അറിയുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ദിലീപിന്റെ മറുപടി. ഇതുതന്നെയായിരുന്നു കാവ്യയ്ക്കും പറയാനുണ്ടായിരുന്നത്. ‘ഇയാളെ പത്രങ്ങളിലും ടിവിയിലും മാത്രമെ കണ്ടിട്ടുള്ളു’ എന്നായിരുന്നു കാവ്യ പറഞ്ഞത്. മെമ്മറി കാര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അറിയില്ല’ എന്നായിരുന്നു കാവ്യയുടെയും ദിലീപിന്റേയും മറുപടി.
 
അന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയില്‍ ഉള്ളവരോട് കാവ്യയെ കുറിച്ചും കാവ്യയുടെ പെരുമാറ്റത്തെ കുറിച്ചും പൊലീസ് അന്വേഷണം നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കാര്യം നേടാൻ എന്ത് പൊട്ടത്തരം വേണമെങ്കിലും കാവ്യ കളിക്കുമത്രേ. അതി ബുദ്ധിമതിയാണ് കാവ്യ എന്നു തന്നെയാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments