Webdunia - Bharat's app for daily news and videos

Install App

കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, ഒരേസമയം സന്തോഷവും സങ്കടവുമെന്ന് മീര

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2015 (15:01 IST)
ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കെ ആര്‍ മീരയ്ക്ക്. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ്. സമീപകാലത്ത് മലയാളത്തിലിറങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത നോവലാണ് ആരാച്ചാര്‍. കേരള സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയവ ഈ നോവല്‍ നേടിയിട്ടുണ്ട്.
 
അവാര്‍ഡ് നേടിയതില്‍ ഒരേസമയം സന്തോഷവും സങ്കടവുമുണ്ടെന്ന് കെ ആര്‍ മീര പ്രതികരിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍, കലാകാരന്‍‌മാരും എഴുത്തുകാരും കൊല്ലപ്പെടുന്നതുപോലെയുള്ള അവസ്ഥ നിഉലനില്‍ക്കുമ്പോള്‍ ഭരണകൂട ഭീകരതയെ വിമര്‍ശിക്കുന്ന ഈ നോവലിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ പുരസ്കാരം ഏറ്റുവാങ്ങണമോ എന്ന കാര്യത്തില്‍ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും കെ ആര്‍ മീര പറഞ്ഞു. 
 
ജോഷി ജോസഫിന്‍റെ വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്‍ററിയാണ് ‘ആരാച്ചാര്‍’ എഴുതാന്‍ മീരയ്ക്ക് പ്രചോദനമായത്. 2004ല്‍ കൊല്‍ക്കത്തയില്‍ ധനഞ്‌ജോയി ചാറ്റര്‍ജി എന്നൊരാളെ തൂക്കിക്കൊന്നിരുന്നു. അയാളെ തൂക്കിലേറ്റുന്നതിന്‍റെ തലേദിവസം ആ കര്‍മ്മം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട നാട്ടാമല്ലിക് എന്ന ആരാച്ചാരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന അന്വേഷണമായിരുന്നു ആ ഡോക്യുമെന്‍ററി.
 
മറ്റൊരാളുടെ മരണംപോലും ഉപജീവനമായിത്തീരുന്ന ഒരവസ്ഥയിലേക്ക് മനുഷ്യര്‍ എത്തപ്പെടുന്നതെങ്ങനെ എന്ന അലട്ടലില്‍നിന്നാണ് കെ ആര്‍ മീര ആരാച്ചാര്‍ എന്ന നോവല്‍ എഴുതുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Show comments