Webdunia - Bharat's app for daily news and videos

Install App

നന്തൻകോട് കൂട്ടക്കൊല; കേഡൽ തനിച്ചായിരുന്നില്ല, കൂട്ടിന് ഒരാൾ കൂടി ഉണ്ടായിരുന്നു? കേസ് വഴിത്തിരിവിലേക്ക്

കേഡൽ രാജ തനിച്ചായിരുന്നില്ല?

Webdunia
ശനി, 15 ഏപ്രില്‍ 2017 (08:22 IST)
കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്. അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കേഡൽ രാജ ആദ്യം മുതൽക്കേ പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുകൾ.
 
കൊലപാതകത്തിന് ശേഷം നാലുപേരുടെയും മൃതദേഹം കേഡല്‍ കത്തിച്ചത് പെട്രോള്‍ ഒഴിച്ചായിരുന്നു. പെട്രോള്‍ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
 
തിരുവനന്തപുരം നഗരത്തിലെ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് കേഡൽ മൊഴി നൽകിയിരുന്നു. ഈ പമ്പില്‍ നിന്നും കേഡല്‍ പതിവായി പെട്രോള്‍ വാങ്ങാറുണ്ടായിരുന്നുവെന്ന് പമ്പ് ജീവനക്കാരനും പൊലീസിനോട് പറഞ്ഞു. എന്നാൽ, അന്നേ ദിവസം പെട്രോൾ വാങ്ങിക്കാൻ കേഡൽ എത്തിയത് തനിച്ചായിരുന്നില്ലെന്ന് ജീവനക്കാരൻ പറയുന്നു. 
 
ഏപ്രില്‍ 6ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് കേഡല്‍ പെട്രോള്‍ വാങ്ങാനെത്തിയത്. അന്ന് പെട്രോള്‍ വാങ്ങിയത് കേഡല്‍ അല്ലെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പറയുന്നത്. ഓട്ടോയിലാണ് കേഡല്‍ പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലെത്തിയത്.എന്നാല്‍ പെട്രോള്‍ വാങ്ങാനായി പമ്പിലേക്ക് വന്നത് മറ്റൊരാള്‍ ആയിരുന്നു. കേഡല്‍ ഓട്ടോയില്‍ തന്നെ ഇരിക്കുകയായിരുന്നു
 
പത്ത് ലിറ്ററിന്റെ രണ്ട് കന്നാസുകളിലായാണ് അയാൾ പെട്രോള്‍ വാങ്ങിയത് എന്നും പമ്പ് ജീവനക്കാരന്‍ പറയുന്നു. കേഡലിന്റെ കൂടെ വന്നത് ആരാണ് എന്നത് സംബന്ധിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിയ്ക്കുകയാണ്.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments