Webdunia - Bharat's app for daily news and videos

Install App

കേരളത്തെ പനി വിഴുങ്ങുന്നു, 8 പേര്‍ കൂടി മരിച്ചു

Webdunia
വെള്ളി, 23 ജൂണ്‍ 2017 (20:40 IST)
സംസ്ഥാനത്ത് പനി ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. പുതിയതായി നൂറ്റിയെണ്‍പതോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേര്‍ക്കാണ് എച്ച് 1എന്‍ 1 സ്ഥിരീകരിച്ചിരിക്കുന്നത്.
 
ഇന്ന് മരിച്ചവരില്‍ രണ്ടുപേര്‍ തൃശൂര്‍ സ്വദേശികളാണ്. തൃശൂര്‍ ചേലക്കര പക്കാലപ്പറമ്പില്‍ സുജാത, തൃശൂര്‍ കുരിയച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത ബിജു എന്നിവരാണ് മരിച്ചത്. ഒല്ലൂര്‍ ചക്കാലമുറ്റം വല്‍സ ജോസും വെള്ളിയാഴ്ച മരിച്ചു. പാലക്കാട് ആലത്തൂര്‍ ചണ്ടക്കാട് കോതക്കുളം വീട്ടില്‍ സഫര്‍ അലി – നജ്‌ല ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫ്‌വാനാണ് മരിച്ച പതിനൊന്നുമാസക്കാരന്‍.
 
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി സോമന്‍, ഇടുക്കി കുടയത്തൂര്‍ ശരംകുത്തിയില്‍ സന്ധ്യ രഘു എന്നിവരും വെള്ളിയാഴ്ച മരിച്ചു. കോട്ടയം നീണ്ടൂര്‍ സ്വദേശി ഗീത, മാവേലിക്കര കുറത്തികാട് സ്വദേശി സുബിന്‍ എന്നിവരും മരിച്ചു. 
 
പകര്‍ച്ചപ്പനി ചികില്‍സയെ സംബന്ധിച്ചുള്ള ശാസ്ത്രീയാടിത്തറയില്ലാത്ത പ്രചാരണങ്ങള്‍ നിലവിലെ സ്ഥിതി വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പുനല്‍കി. അത്തരം പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവര്‍ ഈ മാസം 27 മുതല്‍ മൂന്നു ദിവസം നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാമെന്നും പിണറായി വിജയന്‍ അറിയിച്ചു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments