Webdunia - Bharat's app for daily news and videos

Install App

കേസില്‍ നാദിർഷായുടെ പങ്ക് ‘വിഐപി’ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയും: പൾസർ സുനി

കേസിൽ നാദിർഷായ്ക്കു പങ്കുണ്ടോയെന്ന് വിഐപി പറയട്ടേ: പൾസർ സുനി

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (12:27 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കു പങ്കുണ്ടോ എന്ന കാര്യം ‘വിഐപി’ പറയട്ടെയെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി. അക്കാര്യം പറയാന്‍ വിഐപി തയ്യാറായില്ലെങ്കില്‍ വിസ്താര സമയത്ത് ഇക്കാര്യം താന്‍ തന്നെപറയാമെന്നും സുനി പറഞ്ഞു.
 
റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ ഈ പ്രതികരണം.
 
അതേസമയം,  നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് തടസമുണ്ടാകില്ല. മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൊടുത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോട്ടെ എന്ന നിലപാടാണ് നാദിര്‍ഷയുടെ അഭിഭാഷകനും ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

അടുത്ത ലേഖനം
Show comments