Webdunia - Bharat's app for daily news and videos

Install App

കൈയ്യും കാലും പിടിച്ചു സമ്മതിപ്പിച്ചു, പാടിക്കൊണ്ടിരുന്നപ്പോൾ നിർത്താൻ പറഞ്ഞു; അനുസരിക്കാത്ത ഭാര്യയോട് കലിപ്പ് തീർത്ത് ഭർത്താവ്

ഭാര്യയോട് വേണ്ടെന്ന് പറഞ്ഞു, അനുസരിക്കാത്തതിൽ കലിമൂത്ത ഭർത്താവ് സ്വയം തീകൊളുത്തി; കാരണം കേട്ടാൽ ചിരിവരും

Webdunia
ശനി, 1 ഏപ്രില്‍ 2017 (12:07 IST)
ഭാര്യ ജോലിയ്ക്ക് പോകുന്നത് ഇഷ്ടമില്ലാത്ത ഭർത്താവുണ്ടാകും. വേണ്ട എന്ന് പറഞ്ഞ കാര്യം ആവർത്തിച്ചാൽ ദേഷ്യം വരുന്ന ഭർത്താവും ഉണ്ടാകും. എന്നാൽ അനുസരിയ്ക്കാത്ത ഭാര്യയെ ഒരുപാഠം പടിപ്പിക്കാൻ സ്വയം തീകൊളുത്തുന്ന ഭർത്താക്കന്മാർ വിരളമായിരിക്കും. ആന്ധ്രാപ്രദേശിൽ ഇന്നലെ അത്തരമൊരു സംഭവമാണ് നട‌ന്നത്. 
 
പാട്ട് പാടിയ്ക്കൊണ്ടിരുന്ന ഭാര്യയോട് പാട്ട് നിർത്താൻ പറഞ്ഞെങ്കിലും ഭാര്യ അതു ചെവിക്കൊള്ളാതെ പാട്ട് തുടർന്നതിൽ കലി മൂത്ത ഭർത്താവ് നാട്ടുകാർ നോക്കി നിൽക്കേ സ്വയം തീകൊളുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. നാല്‍പതുകാരനായ ഷെയ്ഖ് ബഷീറാണ്‍ (40) സ്വയം തീകൊളുത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
പ്രാദേശിക പുതുവർഷവുമായി ബന്ധപ്പെട്ട് നാട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ടു പാടണമെന്ന് ഷെയ്ഖിന്റെ ഭാര്യ സാധിക പറഞ്ഞെങ്കിലും ഭർത്താവ് സമ്മതിച്ചില്ല. തുടർന്ന് കുറെ തവണ ചോദിച്ചപ്പോൾ ചെയ്ഖ് അനുവാദം കൊടുക്കുകയായിരുന്നു. 
 
ഗാനാലപനം തുടങ്ങി അല്‍പ സമയം കഴിഞ്ഞപ്പോള്‍ പാട്ട് നിര്‍ത്താന്‍ സാധനയോട് ഷെയ്ഖ് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യ ഇതു ചെവിക്കൊണ്ടില്ല. ഇതിൽ ദേഷ്യം വന്ന ഷെയ്ഖ് മണ്ണെണ്ണയുമായി സ്‌റ്റേജിലെത്തി സ്വയം തീകൊളുത്തുകയായിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

അടുത്ത ലേഖനം
Show comments